മുളകുപൊടിയെറിഞ്ഞ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസുകാർ പിടിയിൽ

ചേർപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആര്‍എസ്‍എസുകാര്‍


  ചേർപ്പ് ചേർപ്പിൽ  മുളകുപൊടിയെറിഞ്ഞ്  ഡിവൈഎഫ്ഐ  യൂണിറ്റ് പ്രസിഡന്റ് അടക്കം രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വല്ലച്ചിറ കിണറ്റിൽക്കര വീട്ടിൽ നകുൽ(20), നാട്ടിക തായാട്ട് വീട്ടിൽ ഷാബു(26), വല്ലച്ചിറ പുതുക്കുളങ്ങര സ്വദേശികളായ പൂവത്തിങ്കൽ സുധീഷ് ലാൽ(24), മാലിപറമ്പിൽ പ്രജിത്ത് (20), കൊടുവളപ്പിൽ രാഗേഷ് (20) എന്നിവരെയാണ് ചേർപ്പ് എസ്ഐ സി എസ് രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച വാൾ, ഇരുമ്പു ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പെരുമ്പിള്ളിശേരി കാവിൽ പാടത്തുവച്ച്  ഡിവൈഎഫ്ഐ പാറക്കോവിൽ യൂണിറ്റ് പ്രസിഡന്റ് വിളക്ക്തറ മനു (28), ഡിവൈ എഫ്ഐ പ്രവർത്തകരായ  കോച്ചിരം വീട്ടിൽ വിഷ്ണു (24), അനീഷ് എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇരുമ്പു ദണ്ഡുകൊണ്ടുള്ള അടിയേറ്റ് മനുവിന്റെ തല പൊളിഞ്ഞ് 24 തുന്നലിട്ടിരുന്നു.  വിഷ്ണുവിന്റെ കൈയിനാണ് പരിക്ക്. ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  സീനിയർ സിപിഒമാരായ മുഹമ്മദ് അഷറഫ്, എം കെ ഗോപി, ഉണ്ണിമോൻ, ഫ്രാൻസിസ്, സിപിഒമാരായ ഇ എസ് ജീവൻ, ഭരതനുണ്ണി, ബാബുരാജ്, സിയാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News