ദേശാഭിമാനിയിൽ ചടയൻ ഗോവിന്ദന് സ്മരണാഞ്ജലി

ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ തൃശൂർ ദേശാഭിമാനിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പുഷ്‌പാർച്ചന നടത്തുന്നു


  തൃശൂർ  ചടയൻ ദിനാചരണത്തിന്റെ  ഭാഗമായി  ദേശാഭിമാനിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക  ഉയർത്തി. പുഷ‌്പാർച്ചനയും നടന്നു. ചടയൻ അനുസ്മരണ പ്രഭാഷണവും എം എം വർഗീസ് നടത്തി. 'നോട്ടു നിരോധനം: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയത്തിൽ ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ പ്രഭാഷണം നടത്തി. കള്ളപ്പണമില്ലാതാക്കാനെന്നു പറഞ്ഞ് മോഡി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂർണ പരാജയവും ഏറ്റവും ജനദ്രോഹകരമായ നടപടിയുമാണെന്ന് തുടർന്നുണ്ടായ അനുഭവങ്ങൾ വ്യക്തമാക്കുന്നുവെന്ന് ടി നരേന്ദ്രൻ പറഞ്ഞു.  ന്യൂസ് എഡിറ്റർ എൻ മധു അധ്യക്ഷനായി. യൂണിറ്റ് മാനേജർ ഐ പി ഷൈൻ സംസാരിച്ചു. സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി ടോം പനയ്‌ക്കൽ സ്വാഗതവും എ ജി സന്തോഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News