ബിഎസ‌്എൻഎൽ അപ്രന്റീസ‌് ട്രെയിനിങ‌്തൃശൂർ ബിഎസ‌്എൻഎൽ തൃശൂർ ബിസിനസ‌് ഏരിയയിലെ ടെലിഫോൺ എക‌്സ‌്ചേഞ്ചുകളിൽ ഇലക‌്ട്രോണിക‌്സ‌്/ഇലക്ട്രിക്കൽ മേഖലയിൽ ഐടിഐ യോഗ്യത നേടിയവരിൽ നിന്ന‌് അപ്രന്റീസ‌് പരിശീലനത്തിന‌് അപേക്ഷ ക്ഷണിച്ചു. നിലവിൽ 25 ഒഴിവാണുള്ളത‌്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 13ന‌് മുമ്പ‌് ബിഎസ‌്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫീസിൽ ലഭിക്കണം. വിവരങ്ങൾക്ക‌് തൃശൂർ കോവിലകത്തുംപാടത്തുള്ള ബിഎസ‌്എൻഎൽ സഞ്ചാർ ഭവനിലെ പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫീസിലെ സബ‌് ഡിവിഷണൽ എൻജിനിയറെ ബന്ധപ്പെടണം. ഫോൺ: 0487 2222311/2222345.   Read on deshabhimani.com

Related News