ജില്ലയിൽ 6 പേർക്ക്‌കൂടി എലിപ്പനി തൃശൂർ  വെള്ളിയാഴ്ച ജില്ലയിൽ ആറു പേർക്ക‌് എലിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ പ്രളയകാലത്ത് എലിപ്പനി ബാധിച്ചവർ 29 ആയി. 1180 പേർക്ക് പനിയും  227 പേർക്ക് വയറിളക്കവും വെള്ളിയാഴ്ച സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.  പ്രളയത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാൻ ജില്ലയിലുടനീളം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുന്നു.  കൂടാതെ കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ  സന്ദർശിച്ച് കൊതുകുസാന്ദ്രതാപഠനം നടത്തുന്നുണ്ട്്.  കൊതുകു സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ ആശാപ്രവർത്തകർ, ആരോഗ്യസേന വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.   ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും  മന്ത്രി കെ കെ ലൈശലജയും വെള്ളിയാഴ്ച സന്ദർശിച്ച്  സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് വി ആർ പുരത്തെ ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ചു. Read on deshabhimani.com

Related News