പ്രളയബാധിതർക്ക് സഹായവുമായി ഒന്നാം ക്ലാസുകാരിയും    കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ഒന്നാം ക്ലാസ് വിദ്യാർഥി ധ്വനിയും. നാട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും ഈ കൊച്ചുമിടുക്കി കുടുക്കയിൽ ശേഖരിച്ച പണം മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ‌്, വി എസ് സുനിൽകുമാർ എന്നിവർക്ക‌് കൈമാറി. ദുരിതാശ്വാസ ധനസമാഹരണത്തിനായി തൃശൂർ ടൗൺഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ധ്വനി, തന്റെ സമ്പാദ്യമായ പണക്കുടുക്ക മന്ത്രിമാർക്ക‌് നൽകിയത‌്.  കണ്ടശാങ്കടവ് സെന്റ് മേരീസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ധ്വനി, പ്രദീപ് ഹരിദാസിന്റെയും രമ്യയുടെയും മകളാണ്. പ്രളയബാധിതരെ സഹായിക്കാൻ സംസ്ഥാനവ്യാപകമായി 11ന് വിദ്യാലയങ്ങളിൽനിന്ന് ധനസമാഹരണം തുടങ്ങാനിരിക്കുകയാണ്. അതിനുമുന്നേ ധ്വനി കുഞ്ഞു മനസ്സിൽനിന്നുണ്ടായ ഈ പ്രവർത്തനം മറ്റു വിദ്യാർഥികൾക്കും മാതൃകയാകട്ടേയെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.   Read on deshabhimani.com

Related News