ഒരുചുവടിൽ 60 കിലോ മരച്ചീനി വിസ‌്മയമായി

ഒരു ചുവടിൽ 60 കിലോ വിളഞ്ഞ മരച്ചീനിയുമായി പുളിക്കൽ സദാനന്ദൻ


  അവണൂർ ഒരു ചുവടിൽ 60 കിലോ മരച്ചീനി വിസ‌്മയമായി. അവണൂർ വരടിയം കവിനഗർ സ്വദേശി പുളിക്കൽ സദാനന്ദന്റെ കൃഷിയിടത്തിലാണ‌് അമരച്ചീനി വിളഞ്ഞത‌്. പാട്ടത്തിനെടുത്ത സ്ഥലത്ത‌ാണ‌്  കൃഷി ചെയ‌്തത‌്. ഒരുതടത്തിൽ ഒരു ചുവട‌്എന്ന നിലയിലാണ‌് കൃഷി ചെയ്യുന്നത‌്. 30 കിലോവരെ മരച്ചീനി മുൻവർഷങ്ങളിൽ ലഭിച്ചിട്ടുണ്ടെന്ന‌് സദാനന്ദൻ പറയുന്നു. ഭാര്യ പ്രമീള, മക്കളായ സൂരജ‌്, സ്വാതി എന്നിവർ കൃഷിയിടത്തിൽ സദാനന്ദനെ സഹായിക്കുന്നു. Read on deshabhimani.com

Related News