ധനസഹായം : 27.37 കോടി വിതരണം ചെയ്തു  തൃശൂർ പ്രളയബാധിതർക്കുള്ള ദുരിതാശ്വാസ ധനസഹായമായ 10,000 രൂപയിനത്തിൽ ജില്ലയിൽ തിങ്കളാഴ്ച 27.37 കോടി രൂപ ട്രഷറികളിൽനിന്ന് വിതരണം ചെയ്തു. വില്ലേജ് ഓഫീസുകളിൽനിന്ന് പരിശോധിച്ച് തഹസിൽദാർ  അംഗീകരിച്ച ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്യുന്നത്. ഇതുവരെ തൃശൂർ, തലപ്പിള്ളി, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട്, ചാലക്കുടി, കുന്നംകുളം താലൂക്കുകളിൽനിന്ന് 78841 അർഹരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. ഇതിൽ 65212 പേരുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കി. താലൂക്ക്, വിവരം ലഭിച്ചവരുടെ എണ്ണം, ഡാറ്റാ എൻട്രി പൂർത്തിയാക്കിയവർ, ബിൽ സമർപ്പിച്ചവർ എന്നിവ യഥാക്രമം. തൃശൂർ താലൂക്കിൽ ലിസ്റ്റിലുള്ള 17474പേരിൽ 15776പേരുടെ ഡാറ്റാ എൻട്രി പൂർത്തിയായി. 4913പേർക്ക് തുക വിതരണം ചെയ്തു. തലപ്പിള്ളിയിൽ 883പേരുടെ ലിസ്റ്റിൽനിന്ന് 722പേർക്ക് വിതരണം ചെയ്തു. മുകുന്ദപുരത്ത് 2958, കൊടുങ്ങല്ലൂർ 4602, ചാവക്കാട് 9090, ചാലക്കുടി  3787, കുന്നംകുളം 1297പേർക്കാണ് തുക വിതരണം ചെയ്തത്. Read on deshabhimani.com

Related News