ചെമ്പഴന്തിയില്‍ പ്രാര്‍ഥനാദിനംതിരുവനന്തപുരം ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ ചെമ്പഴന്തിയിൽ പ്രാർഥനാദിനമായി ആചരിച്ചു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, വി എസ് ശിവകുമാർ എംഎൽഎ, ടി ശരത്ചന്ദ്ര പ്രസാദ്, അഡ്വ. എം എ വാഹീദ് എന്നിവർ വയൽവാരം വീട് സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.    ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പഴന്തി പേച്ചുവിളാകത്ത് വീട്ടിൽ രാജപ്പന് ഗുരുകുലം നിർമിച്ചു നല്കിയ വീടിന്റെ താക്കോൽദാനം വയൽവാരം വീടിനു മുന്നിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ പി ശങ്കരദാസ്, ജി മോഹൻദാസ്‌, കെ എസ് ഷീല, സി സുദർശനൻ, ഡോ. എം ആർ യശോധരൻ എന്നിവർ പങ്കെടുത്തു. ചടങ്ങുകൾക്ക് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ആഘോഷസംഘാടകസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News