ഒന്നല്ല, ഒരുപാട‌് നൽകാൻ നാട‌് ഒന്നാകെ

മേയർ വി കെ പ്രശാന്ത്‌ സായാഹ്നത്തിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം


തിരുവനന്തപുരം ‘കല്ലടിമുഖം വൃദ്ധസദനത്തിലെ അമ്മമാർക്ക‌് ടിവി കാണണമെന്നും റേഡിയോയിലൂടെ പാട്ട‌് കേൾക്കണമെന്നും ആഗ്രഹം. അവരെ നമുക്ക‌് സഹായിക്കാം.’ മേയർ വി കെ പ്രശാന്ത‌് കഴിഞ്ഞദിവസം ഫേസ‌്ബുക്കിലിട്ട പോസ‌്റ്റ‌് ഇങ്ങനെ. മേയറുടെ അഭ്യർഥനയ‌്ക്ക‌് നഗരവാസികൾ മാത്രമല്ല, വിദേശ മലയാളികൾപോലും ആവേശത്തോടെയാണ‌് പ്രതികരിക്കുന്നത‌്. സൗദി അറേബ്യ, കാനഡ, അമേരിക്ക, ആസ‌്ട്രേലിയ തുടങ്ങിയ രാജ്യങ്ങ‌ളിലുള്ള മലയാളികൾ ഫേസ‌്ബുക്കിലൂടെയും നഗരസഭാ ഓഫീസിലും മേയറുടെ ഫോണിലുമെല്ലാം വിളിച്ച‌് സഹായം വാഗ‌്ദാനം ചെയ്യുകയാണ‌്.കഴിഞ്ഞദിവസം കല്ലടിമുഖത്ത‌് നഗരസഭയ‌്ക്ക‌് കീഴിലുള്ള വൃദ്ധസദനമായ ‘സായാഹ്നം’ സന്ദർശിക്കുകയായിരുന്നു മേയർ. അന്തേവാസികളായ അമ്മമാർ തന്നോട‌് പങ്കുവച്ച രണ്ട‌് ആഗ്രഹങ്ങളാണ‌് അദ്ദേഹം ഫേസ‌്ബുക്കിൽ പങ്കുവച്ചത‌്. പുക കുറഞ്ഞ സ‌്റ്റൗ വേണമെന്ന ആവശ്യവും മേയർ പോസ‌്റ്റിൽ കുറിച്ചിട്ടുണ്ട‌്. നിരവധിപേർ ഷെയർ ചെയ‌്ത പോസ‌്റ്റിനു കീഴിൽ പലരും സഹായിക്കാൻ തയ്യാർ എന്ന‌് സൂചിപ്പിച്ച‌് കമന്റുകൾ ഇടുന്നുണ്ട‌്. ഡിവൈഎഫ‌്ഐ ചാല ഏരിയ കമ്മിറ്റി എഫ‌്എം റേഡിയോ നൽകാമെന്ന‌് അറിയിച്ചു. 47 അന്തേവാസികളാണ‌് സായാഹ്നത്തിലുള്ളത‌്. ഈ ആഴ‌്ചതന്നെ ടിവി എത്തിക്കാമെന്ന‌് ഒരു വിദേശ മലയാളി അറിയിച്ചിട്ടുണ്ടെന്ന‌് മേയർ പറഞ്ഞു. Read on deshabhimani.com

Related News