നാടിനെ പുനർനിർമിക്കാൻ വിദ്യാർഥികളൊന്നാകെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പട്ടം ഗവ. േമാഡൽ ഗേൾസ്്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ സംഭാവന മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ കൈമാറുന്നു


തിരുവനന്തപുരം  ജില്ലയിലെ വിദ്യാർഥികളുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവിധ സ്‌കൂളുകളിലെത്തി ഏറ്റുവാങ്ങി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് 65000 രൂപ സ്വരൂപിച്ച‌്  മന്ത്രിക്ക‌് കൈമാറി. ദുരിതബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ നിർലോഭമായ സഹായമാണ് ലഭിക്കുന്നതെന്നും നാടിനെ പുനർനിർമിക്കാൻ എല്ലാവരും സഹായം നൽകണമെന്ന‌ും മന്ത്രി അഭ്യർഥിച്ചു.    സ‌്കൂൾ മാനേജിങ‌് കമ്മിറ്റി  ചെയർമാൻ അരവിന്ദ് അധ്യക്ഷനായി.  ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ലളിതകുമാരി, പ്രിൻസിപ്പൽ കെ എൽ പ്രീത, ഹെഡ്മാസ്റ്റർമാരായ എ ആർ ജസീല, ജെ രാജശ്രീ എന്നിവർ പങ്കെടുത്തു. പട്ടം ഗേൾസ് എച്ച്എസ്എസിലെ ധനസഹായ സമാഹരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ കൈമാറി. പ്രിൻസിപ്പൽ എൻ രത്‌നകുമാർ, ഹെഡ്മാസ്റ്റർ ജി രവീന്ദ്, പിടിഎ  പ്രസിഡന്റ് കെ ആർ രാജീവ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്യാംലാൽ എന്നിവർ സംസാരിച്ചു.   പട്ടം സെന്റ് മേരീസ് സ്‌കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മൂന്നുലക്ഷം രൂപ.    214 ഓളം ക്ലാസുകളിലെ വിദ്യാർഥികൾ ഓണത്തിന‌് പൂക്കളമിടാനും സദ്യയടക്കമുള്ള ആഘോഷങ്ങൾ നടത്താനുമായി സ്വരൂപിച്ച രണ്ടേകാൽ ലക്ഷം രൂപയോടൊപ്പം എഴുപത്തയ്യായിരം രൂപ കൂടി ശേഖരിച്ചാണ് മൂന്നുലക്ഷം രൂപ പ്രിൻസിപ്പൽ ഫാ. സി സി ജോണിന്റെ നേതൃത്വത്തിൽ മന്ത്രിക്ക‌് കൈമാറിയത‌്. വിദ്യാർഥികളിൽനിന്നുള്ള ധനസമാഹരണം ബുധനാഴ‌്ചയും തുടരും.  Read on deshabhimani.com

Related News