എസ് പുഷ്പലത, വി സുദര്‍ശനന്‍, എസ് എസ് സിന്ധു സ‌്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ

എസ് പുഷ്പലത, വി സുദർശനൻ, എസ്‌ എസ്‌ സിന്ധു


തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സണായി എസ് പുഷ്പലതയേയും വിദ്യാഭ്യാസ‐കായിക സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനായി വി സുദർശനനേയും ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സണായി എസ് എസ് സിന്ധുവിനേയും തെരഞ്ഞെടുത്തു. പൊതുമരാമത്ത‌് ചെയർപേഴ്സണായിരുന്ന എസ് സഫീറാ ബീഗം, വിദ്യാഭ്യാസ‐കായിക സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനായിരുന്ന എസ് ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ ചെയർപേഴ്സണായിരുന്ന ആർ ഗീതാഗോപാൽ എന്നിവർ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ‌് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ രാജി.     ബാലറ്റ് പേപ്പറിലൂടെയായിരുന്നു തെരഞ്ഞെടുപ്പ‌്. പൊതുമരാമത്ത‌്‐വിദ്യാഭ്യാസ സ‌്റ്റാൻഡിങ‌് കമ്മിറ്റികളിൽ 12 അംഗങ്ങൾ  വീതമാണുള്ളത‌്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേയ്ക്ക് ബിജെപിയുടെ ഹിമാസിജി, യുഡിഎഫിന്റെ സി ഓമന എന്നിവർ മത്സരിച്ചു. എസ‌് പുഷ്പലത ആറ‌് വോട്ട‌് നേടിയാണ‌് വിജയിച്ചത‌്.    ബിജെപിയിലെ ഹിമാസിജിയ്ക്ക് നാല‌് വോട്ടും യുഡിഎഫ് സ്ഥാനാർഥി സി ഓമനയ്ക്ക് രണ്ട‌് വോട്ടും ലഭിച്ചു.    വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന്റെ സി സുദർശനന് ആറ‌് വോട്ട‌് ലഭിച്ചപ്പോൾ ബിജെപിയിലെ കരമന അജിത്തിന് നാല‌് വോട്ടും യുഡിഎഫിലെ എസ‌് ബിന്ദുവിന‌് രണ്ട‌് വോട്ടുമാണ‌് ലഭിച്ചത‌്. 13 അംഗങ്ങളുള്ള ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എസ് എസ് സിന്ധു ഏഴ‌് വോട്ടുനേടി വിജയിച്ചു. ബിജെപിയിലെ രമ്യാ രമേശിന് നാല‌് വോട്ടും യുഡിഎഫിലെ ആർ എസ‌് മായക്ക‌് രണ്ട‌് വോട്ടുമാണ‌് ലഭിച്ചത‌്.  വരണാധികാരിയായ ഡെപ്യൂട്ടി കലക്ടർ (ജനറൽ) വി ആർ വിനോദിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ‌്.  Read on deshabhimani.com

Related News