‘അന്ധന്‍നായ’ കുട്ടികളുടെ അന്തര്‍ദേശീയ നാടകോത്സവത്തിലേയ്ക്ക്

വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ ‘അന്ധന്‍നായ’ നാടകം (ഫയല്‍ ചിത്രം)


വെഞ്ഞാറമൂട്  രംഗപ്രഭാതിന്റെ ‘അന്ധൻനായ’ കുട്ടികളുടെ അന്തർദേശീയ നാടകോത്സവത്തിലേയ്ക്ക്. കുട്ടികളുടെ നാടകവേദിയായ ആലന്തറ രംഗപ്രഭാത് അവതരിപ്പിച്ചുവരുന്ന ‘അന്ധൻ നായ’ എന്ന നാടകമാണ് കുട്ടികളുടെ അന്തർദേശീയ നാടകോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇൻഡോ‐ആംഗ്ലിയൻ സാഹിത്യകാരൻ ആർ കെ നാരായണിന്റെ ഒരു ചെറുകഥയെ അവലംബമാക്കി നാടക സിനിമാ പ്രവർത്തകരായ അശോക്‐ശശി കൂട്ടുകെട്ടാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത‌്.    15 വർഷങ്ങൾക്ക് ശേഷമാണ് രംഗപ്രഭാതിന്റെ ഒരു നാടകത്തിന് വീണ്ടും ഈ അംഗീകാരം ലഭിക്കുന്നത്. 2003ൽ പ്രൊഫ.ജി ശങ്കരപ്പിള്ള  രചിച്ച് പ്രൊഫ. എസ് രാമാനുജം സംവിധാനം ചെയ്ത ‘പൊന്നുങ്കുട’മാണ് രംഗപ്രഭാത് ഇതിനുമുമ്പ‌് ഇന്ത്യൻ വിഭാഗത്തിൽ അവതരിപ്പിച്ച നാടകം.     അവരുടെ ശിഷ്യരായ അശോക് ശശിമാരാണ് നാടകം സാക്ഷാത്കാരം നടത്തിയിരിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.  അമച്വർ പ്രൊഫഷണൽ നാടക മേഖലകളിൽ സജീവസാന്നിധ്യമായ അശോക് ശശിമാർക്ക് നാടക രചനയ്ക്കും നാടകാവതരണങ്ങൾക്കും നിരവധി തവണ സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News