രണ്ടുമണിക്കൂർ; തിരുവനന്തപുരം നൽകിയത‌് 2.85 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഗരസഭയുടെ ഒരു കോടി രൂപയും വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകിയ തുകയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ മേയർ വി കെ പ്രശാന്ത്‌ കൈമാറുന്നു


തിരുവനന്തപുരം പ്രളയക്കെടുതിയിൽനിന്ന‌് കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി തിരുവനന്തപുരം താലൂക്ക് രണ്ടു മണിക്കൂർ കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 2.85 കോടി രൂപ. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വിജെടി ഹാളിൽ സംഘടിപ്പിച്ച ധനസഹായ ശേഖരണയജ്ഞത്തിന് പിന്തുണയുമായി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ ഒഴുകിയെത്തി. തിരുവനന്തപുരം കോർപറേഷനാണ് ഏറ്റവുമധികം തുക സഹായമായി നൽകിയത്. 1.04 കോടിയുടെ ചെക്ക് മേയർ വി കെ പ്രശാന്ത് മന്ത്രിക്ക് കൈമാറി. തിരുവനന്തപുരം താലൂക്ക് 50 ലക്ഷവും കഠിനംകുളം  പഞ്ചായത്ത് 25 ലക്ഷം രൂപയും പോത്തൻകോട് ബ്ലോക്ക് 20.91 ലക്ഷം രൂപയും മംഗലപുരം പഞ്ചായത്ത് 17 ലക്ഷം രൂപയും  പോത്തൻകോട്  പഞ്ചായത്ത് 15.70 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി. സർക്കാർ വകുപ്പുകൾക്കു പുറമേ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും റസിഡൻസ‌് അസോസിയേഷനുകളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമടക്കം അകമഴിഞ്ഞ് സഹായവുമായെത്തി.     Read on deshabhimani.com

Related News