കേടുപറ്റിയ പാളത്തിൽ തട്ടി ട്രെയിനിന്റെ ബോഗികൾക്ക് തകരാർപാറശാല  അറ്റകുറ്റപ്പണിക്കിടെ മാറ്റിയ റെയിൽ പാളം ട്രാക്കിൽനിന്ന് മാറ്റാത്തത‌് കാരണം കോട്ടയം പാസഞ്ചർ ട്രെയിനിന് കേടു പാട‌് സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നാഗർകോവിലിൽനിന്ന് കോട്ടയത്ത് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിനാണ് ഇടിച്ചക്കപ്ലാമൂടിന് സമീപം അപകടമുണ്ടായത്. ഇടിച്ചക്കപ്ലാമൂടിന് സമീപം ട്രെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു.    പുതിയ പാളം മാറ്റിവച്ച് ഉറപ്പിച്ചശേഷം പഴയ പാളം ട്രാക്കിന് സമീപം ഇട്ടിരുന്നു. ഇവ മാറ്റുന്നതിന് മുമ്പേ ട്രെയിൻ എത്തി. തുടർന്ന് ട്രെയിൻ കടന്ന് പോയപ്പോൾ പാളം പൊങ്ങി ഭയാനകമായ ശബ്ദത്തെ തുടർന്ന് യാത്രക്കാർ നിലി വിളിച്ചു.  യാത്രക്കാരുടെ ബഹളത്തെത്തുടർന്ന്  ട്രെയിൻ ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തിയിട്ട് പരിശോധിച്ചപ്പോഴാണ് പതിനൊന്നോളം ബോഗികളുടെ അടിഭാഗം പാളം തട്ടി കേടുപാട് പറ്റിയത‌് ശ്രദ്ധയിൽപ്പെട്ടത്.  ഉടനെ റെയിൽവേ പൊലീസിനും തിരുവനന്തപുരം ഡിവിഷൻ ഓഫീസിലും അധികൃതർ വിവരമറിയിക്കുകയായിരുന്നു.    പാറശാല റെയിൽവേ പൊലീസും ഡിവിഷൻ ഓഫീസിൽനിന്ന് ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.  Read on deshabhimani.com

Related News