ഗതാഗത നിയന്ത്രണംതിരുവനന്തപുരം സ്‌പെൻസർ ബേക്കറി, വഴുതക്കാട് പൂജപ്പുര റോഡിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ‌്ച രാവിലെ ആറുമുതൽ വ്യാഴാഴ‌്ച വൈകിട്ട് ഏഴുവരെ വിമൺസ് കോളജ് ബേക്കറി, ബേക്കറി, വഴുതക്കാട്, പൂജപ്പുര റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് സിറ്റി റോഡ്‌സ് സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.    കലുങ്കിന്റെ നിർമാണജോലികൾ നടക്കുന്നതിനാൽ വട്ടവിളയിൽനിന്ന് പിരായുംമൂട് വഴി നെയ്യാറ്റിൻകരയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ കാട്ടിലുവിളയിൽനിന്ന് അമരവിള ടൈൽ ഫാക്ടറി വഴി നെയ്യാറ്റിൻകരയിലേക്ക്  വ്യാഴാഴ‌്ചമുതൽ 30 വരെ തിരിച്ചുവിടുന്നതായി പാറശാല പിഡബ്ല്യുഡി റോഡ്‌സ് ഡിവിഷൻ അസി. എൻജിനിർ അറിയിച്ചു. Read on deshabhimani.com

Related News