ജോലിവാ​ഗ്ദാന തട്ടിപ്പ‌് കോൺഗ്രസ‌് നേതാവിനെതിരെ കേസ‌്നെയ്യാറ്റിൻകര  ജോലിവാ​ഗ്ദാനം ചെയ്ത് പത്ത് ലക്ഷം കൈക്കലാക്കിയ കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും പ‍ഞ്ചായത്തം​ഗവുമായിരുന്നയാളിനെതിരെ  മാരായമുട്ടം പൊലീസ് കേസെടുത്തു. മാരായമുട്ടത്തിന് സമീപം താമസിക്കുന്ന കോൺഗ്രസ‌് നേതാവ‌് വടകര സ്വദേശി വടകര ജയനും   മാറനല്ലൂർ കൂവളശ്ശേരി ​ഗൗരിഭവനിൽ സുരേന്ദ്രനെതിരെയുമാണ് പൊലീസ് കേസെടുത്തത്. കുളത്തൂർ‌ ഉച്ചക്കട ജോസ് ഭവനിൽ സ്റ്റീഫന്റെ പരാതിയിന്മേലാണ് കേസെടുത്തത്. 2016 ൽ അമ്പലത്തറ ക്ഷീരസൊസൈറ്റിയിൽ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വാൻസായി ആറ് ലക്ഷം കൈപ്പറ്റി കബളിപ്പിച്ചതാണ് കേസ്.    ഇയാൾ പഞ്ചായത്തം​ഗമായിരിക്കെ വീട് വച്ച് നൽകാമെന്നുപറഞ്ഞ് പലരിൽനിന്നും പണം കൈക്കലാക്കിയതായി ആക്ഷേപമുയർന്നിരുന്നു.  ഇതിൽ ചിലർ വീട്ടുപടിക്കൽ  സത്യ​ഗ്രഹം നടത്തുമെന്ന അവസ്ഥവരെയെത്തിരുന്നു. സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചിരുന്നു.   വ‍ടകര ജയനെതിരെയുളള കേസ് ഒഴിവാക്കാൻ കോൺ​ഗ്രസ് നേതാക്കൾ സമ്മർദം ചെലുത്തുന്നതായും ആക്ഷേപമുണ്ട‌്. Read on deshabhimani.com

Related News