ഷെഡ്യൂള്‍ പരിഷ്കാരം: യാത്രക്കാര്‍ ദുരിതത്തില്‍നെടുമങ്ങാട് നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തകൃതിയില്‍ നടപ്പാക്കിയ അശാസ്ത്രീയ ഷെഡ്യൂള്‍ പരിഷ‌്കരണം യാത്രക്കാരെ വലയ്ക്കുന്നു. 1961ലെ ആര്‍ടിസി ആക്ടിനു വിരുദ്ധമായും ചീഫ് ഓഫീസ് ഉത്തരവുകള്‍ ലംഘിച്ചുമാണ് ഡിപ്പോ നെടുമങ്ങാട് യൂണിറ്റില്‍ പുതുതായി ഷെഡ്യൂള്‍ പരിഷ‌്കരണം നടത്തിയത്.   യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ഏതൊരു പരിഗണനയും നല്‍കാതെ യൂണിറ്റ് അധികാരികള്‍ ഏകപക്ഷീയമായ പരിഷ‌്കരണമാണ് നടത്തിയത്. യാത്രക്കാര്‍ പതിവായി പ്രതീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന പല ഷെഡ്യൂളുകളെയും സിംഗിള്‍ ഡ്യൂട്ടിയായി പരിഷ‌്കരിച്ചു. ജീവനക്കാര്‍ക്കും ഇതു വര്‍ധിച്ച ഭാരമായി മാറി.   ബസുകളുടെ കൃത്യമായ എണ്ണത്തിന് അനുബന്ധമായല്ല ക്രമീകരണം. നിലവിലുള്ള സ്റ്റേ സർവീസുകള്‍ നാലെണ്ണം ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ളതാണ് പരിഷ്കരണം. ഇതുമൂലം രാത്രി സർവീസുകളില്‍ പലതും ആളില്ലാതെ യാത്രചെയ്യേണ്ട നിലയാണ‌്. ഡീസല്‍ നഷ്ടം ഇതുമൂലം ഭാരിച്ചതാകും. അധികവരുമാനമുണ്ടായിരുന്ന പല ചെയിന്‍ സർവീസുകളും ഷെഡ്യൂള്‍ പ്രകാരം ക്രമീകരിക്കാതെ ബൈറൂട്ടുകളാക്കി. ഇത‌് സമാന്തര സർവീസുകള്‍ക്ക‌് സഹായകമായി. രാത്രി എട്ടിനുശേഷം നെടുമങ്ങാട് തിരുവനന്തപുരം ഭാഗത്തേക്ക‌് അധിക സർവീസുകളാണ് പരിഷ്കരിച്ച ഷെഡ്യൂള്‍ പ്രകാരമുള്ളത്. ഇതിനെതിരെ കെഎസ്ആര്‍ടിഇഎ പ്രക്ഷോഭത്തിന‌് തയ്യാറെടുക്കുകയാണ്. Read on deshabhimani.com

Related News