വാമനപുരം സഹകരണ ബാങ്കിന്‌ മുന്നിൽ എൽഡിഎഫ് ധർണവെഞ്ഞാറമൂട് അഡീഷണൽ ഷെയർ തുക അടയ്ക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വാമനപുരം സഹകരണ ബാങ്കിനു മുന്നിൽ എൽഡിഎഫ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വാമനപുരം സർവീസ് സഹകരണ ബാങ്കിലെ കോൺഗ്രസ് ഭരണസമിതി ആയിരക്കണക്കിന് അംഗങ്ങളെ അനധികൃതമായി വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു.  ഭരണസമിതിയുടെ ഈ നടപടിക്കെതിരെ എൽഡിഎഫ് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയും അനധികൃതമായി ഒഴിവാക്കിയ അംഗങ്ങൾക്ക് അഡീഷണൽ ഷെയർ തുക അടയ്ക്കാൻ അനുവാദം നൽകുകയും ചെയ്തു. എന്നാൽ, തുക ഒടുക്കാൻ ഭരണസമിതി അനുവാദം നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ‌് ധർണ സംഘടിപ്പിച്ചത‌്. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ ദേവദാസ് ഉദ്ഘാടനംചെയ്തു. സിപിഐ എം വാമനപുരം ലോക്കൽ സെക്രട്ടറി കാക്കക്കുന്ന് മോഹനൻ അധ്യക്ഷനായി.  കാഞ്ഞിരംപാറ മോഹനൻ, വി എസ് അശോക്, എസ് കെ ലെനിൻ, ആർ രഞ്ജി തുടങ്ങിയവർ സംസാരിച്ചു. അധിക ഷെയർ ഒടുക്കാൻ ഭരണസമിതി അനുവാദം നൽകിയതോടെ ധർണ അവസാനിപ്പിച്ചു. Read on deshabhimani.com

Related News