യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽചിറയിൻകീഴ്  യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. കടയ്ക്കാവൂർ നെടിയവിള അപ്പൂപ്പൻകാവിനു സമീപം നെടിയവിള വീട്ടിൽ മണിക്കുട്ടൻ എന്ന മണിയനെ (45) യാണ് പൊലീസ് നെടിയവിളയിൽനിന്ന‌് അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ ഒമ്പതിന് രാത്രി 10ന് നെടിയവിള താമരപ്പള്ളി ചരുവിളവീട്ടിൽ ഷാജി (37) യുടെ മാമനെ പ്രതി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. വിവരം അന്വേഷിക്കാൻ എത്തിയ ഷാജിയെയും പ്രതി തലയിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കടയ്ക്കാവൂർ സിഐ കെ എസ് അരുൺ, എസ്ഐ സെന്തിൽകുമാർ, എഎസ്ഐ മുകുന്ദൻ, എസ്‌സിപിഒ സുഭാഷ്, സിപിഒ ഡീൻ, റജീദ്, ബിനോജ്, സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ്തു. Read on deshabhimani.com

Related News