ജില്ല സ‌്തംഭിച്ചു

ഹർത്താലിൽ അടഞ്ഞുകിടക്കുന്ന ചാലക്കമ്പോളം


സ്വന്തം ലേഖകൻ  തിരുവനന്തപുരം പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച‌് എൽഡിഎഫ‌് ആഹ്വാനംചെയ‌്ത ഹർത്താൽ ജില്ലയിൽ പൂർണം. ലോക്കൽ കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ചും പ്രതിഷേധ പ്രകടനങ്ങളും ധർണയും സംഘടിപ്പിച്ചു. മോട്ടോർ വാഹന തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ലോട്ടറിതൊഴിലാളികൾ, വാഹന ഉടമകൾ,സർവീസ‌് സംഘടനകൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധത്തിൽ അണിനിരന്നു.        തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രതിഷേധമാർച്ചും ജിപിഒ ധർണയും എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ‌്തു. കെ പി രാജേന്ദ്രൻ അധ്യക്ഷനായി. എം വി ജയരാജൻ, എം വിജയകുമാർ, വി ശിവൻകുട്ടി, ജി ആർ അനിൽ, എ നീലലോഹിതദാസ‌്, ജി സുഗുണൻ, ഫിറോസ‌് ഖാൻ, പാ‌ളയം രാജൻ, ആർ സതീഷ‌് കുമാർ, തമ്പാനൂർ രാജീവ‌്, സുഭാഷ‌്ചന്ദ്രൻ, കാസിം, പ്രകാശ‌് കുമാർ എന്നിവർ നേതൃത്വം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വാഗതം പറഞ്ഞു.         Read on deshabhimani.com

Related News