പേരൂർക്കട സദാശിവനെ അനുസ്മരിച്ചു

പേരൂർക്കട ജങ‌്ഷനിലെ പേരൂർക്കട സദാശിവൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ‌്പചക്രമർപ്പിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമീപം


പേരൂർക്കട  സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പേരൂർക്കട സദാശിവൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. പേരൂർക്കട ജങ‌്ഷനിൽ സ്മൃതിമണ്ഡപത്തിൽ പുഷ‌്പചക്രമർപ്പിച്ച‌് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എസ് ശ്യാമളകുമാർ അധ്യക്ഷനായി.    സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് സുനിൽകുമാർ, കെ ശശാങ്കൻ, എം ജി മീനാംബിക തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എസ് എസ് രാജലാൽ സ്വാഗതം പറഞ്ഞു.         Read on deshabhimani.com

Related News