മണ്ണ് പരിശോധനയ്ക്ക് തുടക്കമായി

വെഞ്ഞാറമൂട്ടിൽ മേൽപാലം നിർമാണത്തിന്റെ മണ്ണ് പരിശോധന ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


വെഞ്ഞാറമൂട് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായ മേൽപാലം നിർമാണത്തിന്റെ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി.  ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്തു. കെ മീരാൻ, കെ ബാബുരാജ്, എസ് സുജാതൻ തുടങ്ങിയവർ പങ്കെടുത്തു.  15 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂർത്തീകരിക്കുന്നതിനോടൊപ്പം  പാലത്തിന്റെ അന്തിമ ഡിസൈൻ വർക്കും ആരംഭിക്കുമെന്നും ഡി കെ മുരളി എംഎൽഎ പറഞ്ഞു.         Read on deshabhimani.com

Related News