പരീക്ഷണം പാളി; ‘ജാക്കറ്റ‌് കുരുക്കായി’

പരീക്ഷണത്തിനിറങ്ങി ജാക്കറ്റ് കഴുത്തിലമർന്ന പ്രദീപിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തുന്നു


വിഴിഞ്ഞം  മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ലൈഫ് ജാക്കറ്റുകളുടെ  ഗുണനിലവാര പരിശോധനയ‌്ക്കിടെ ജാക്കറ്റ് കഴുത്തിലമർന്ന ലൈഫ്ഗാർഡിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി. ശനിയാഴ‌്ച ഉച്ചയ‌്ക്ക‌്ചെ  വിഴിഞ്ഞം തീരത്തിനുസമീപം  ഉൾക്കടലിലായിരുന്നു സംഭവം.      പരീക്ഷണാർഥം ജാക്കറ്റണിഞ്ഞ് നീന്തിയ വിഴിഞ്ഞം മറൈൻഎൻഫോഴ‌്സ‌്‌മെന്റിലെ ലൈഫ് ഗാർഡ് പ്രദീപിന്റെ കഴുത്തിലാണ് ജാക്കറ്റ് കുരുങ്ങിയത്. കടലിൽ വീഴുന്നയാൾ ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ബട്ടൺ അമർത്തിയാൽ ഓട്ടോമാറ്റിക്കായി ഉള്ളിൽ വായു നിറഞ്ഞ‌് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേക രൂപകല്പന യ്തതാണ് പുതിയ ജാക്കറ്റുകളെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ബട്ടൺ അമർത്താതെതന്നെ  വായു നിറഞ്ഞ ജാക്കറ്റ് പ്രദീപിന്റെ കഴുത്തിൽ അമരുകയായിരുന്നു. ഇതോടെ നീന്താൻ കഴിയാതെ ഇയാൾ  രക്ഷയ‌്ക്കായി കൈ ഉയർത്തി.ഉടൻതന്നെ  മറൈൻ ലൈഫ് ഗാർഡ് കൃഷ്ണൻ, തീരദേശ പൊലീസ് ലൈഫ് ഗാർഡ് ഡിക്സൺ ഗോമസ് എന്നിവർ  കടലിൽ ചാടി രക്ഷപ്പെടുത്തി. ഏറെ സാഹസപ്പെട്ടാണ്  തീരദേശ പൊലീസിന്റെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തിയത്. മറൈൻ എൻഫോഴ‌്സ‌്‌മെന്റിന്റെയും ഫിഷറീസ് വകുപ്പിന്റെയും  ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.   വ്യത്യസ്ത അളവിലും തൂക്കത്തിലുമുള്ള ആറുപേരെ ജാക്കറ്റ്അണിയിച്ചാണ്  പരീക്ഷണം നടത്തിയത്. അഞ്ച് ലൈഫ് ഗാർഡുമാരുംമത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി വിൽഫ്രഡുമാണ്  പരീക്ഷണത്തിന് ഇറങ്ങിയത്. പുതുതായി രൂപകല്പന ചെയ്ത ജാക്കറ്റുകളിൽ പലതിനും നിർമാണത്തകരാറുള്ളതായാണ് പറയപ്പെടുന്നത്.ഫിഷറീസ് ജോയിന്റ‌് ഡയറക്ടർമാരായ  ഇഗ്നേഷ്യസ് മൺറോ, സ്മിതആർ നായർ,  മറൈൻ എൻഫോഴ‌്സ‌്‌മെന്റ് എസ് പി സുനീഷ് കുമാർ, മറൈൻ  ഡെപ്യൂട്ടി ഡയറക്ടർ താജുദ്ദീൻ, ഫിഷറീസ്  ഡിഡി ദീന സുകുമാരൻ, എ ഡി മീനകുമാരി, ജാക്കറ്റ് കമ്പനികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പരീക്ഷണവും പരിശോധനയും നടന്നത്.     Read on deshabhimani.com

Related News