ബസിൽ മറന്ന പേഴ്‌സ് കണ്ടക്ടർ തിരിച്ചേൽപ്പിച്ചു

ബസിൽ കളഞ്ഞുകിട്ടിയ പേഴ്‌സ് കണ്ടക്ടര്‍ ജയകുമാരന്‍നായര്‍ പിറവം സ്വദേശി അനൂപിന് കൈമാറുന്നു. എടിഒ ഷിജു സമീപം


വെഞ്ഞാറമൂട് > കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങിയ പേഴ്‌സ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടര്‍ എസ് ജയകുമാരന്‍നായർക്ക‌് കിഴക്കേക്കോട്ടയിലേയ്ക്ക് സര്‍വീസ് പോകുന്നതിനിടയിലാണ് ബസിനുള്ളില്‍നിന്ന‌് പേഴ്‌സ് കിട്ടിയത്. തുറന്ന് പരിശോധിച്ചപ്പോള്‍ നോട്ടുകള്‍, ബാങ്ക് രേഖകള്‍, വിദേശത്തെ തൊഴില്‍ സംബന്ധമായ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ കണ്ടെത്തി.  എറണാകുളം സ്വദേശി അനൂപിന്റേതാണ് പേഴ്‌സ് എന്ന് മനസ്സിലായി.  ടിക്കറ്റ് ആൻഡ‌് ക്യാഷ് കൗണ്ടറില്‍ പേഴ്‌സ് ഏല്‍പ്പിച്ച‌് രസീതു വാങ്ങുകയും എറണാകുളത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട‌്സ‌് ആപ് ഗ്രൂപ്പുകളില്‍ അറിയിപ്പും നൽകി. 20 ദിവസം പിന്നിട്ടിട്ടും ആരും അന്വേഷിച്ചു വരാതിരുന്നതിനാല്‍ ജയകുമാരന്‍നായര്‍ രണ്ടുദിവസം മുമ്പ‌് ലൈസന്‍സിലെ അഡ്രസില്‍ രജിസ്റ്റേഡ് കത്ത് അയയ്ക്കുകയും ചെയ‌്തു.  ഇന്നലെ വൈകിട്ടോടെ അനൂപ് വെഞ്ഞാറമൂട് ഡിപ്പോയില്‍ എത്തി അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷിജുവിന്റെ സാന്നിധ്യത്തില്‍ ജയകുമാരന്‍നായറില്‍നിന്ന‌് പേഴ‌്സ‌് കൈപ്പറ്റി.  Read on deshabhimani.com

Related News