സ്‌നേഹസമ്മാനമായി ചങ്ങാതിപ്പൊതികൾ

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച ചങ്ങാതിപ്പൊതികൾ മന്ത്രി ഇ പി ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു


തിരുവനന്തപുരം  ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച ചങ്ങാതിപ്പൊതികൾ ആലപ്പുഴ ചെങ്ങന്നൂരിലെ 10 സ്‌കൂളുകളിലെ കൂട്ടുകാർക്ക‌് സ്‌നേഹസമ്മാനമായി. എംഎൽഎ ഹോസ്റ്റലിനു സമീപം മന്ത്രി ഇ പി ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ബാലസംഘം സംസ്ഥാന കൺവീനർ എം പ്രകാശൻ, ജില്ലാ സെക്രട്ടറി മടത്തറ സുഗതൻ, ട്രഷറർ ജി എൽ  അരുൺ ഗോപി, സംസ്ഥാന ട്രഷറർ ജി  രാധാകൃഷ്ണൻ, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി  രാമലക്ഷ്മണൻ, എസ‌്‌ കെ അരുൺ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News