സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കും: കടകംപള്ളിആറ്റിങ്ങൽ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കരുത്തുള്ള ഭാവി തലമുറയെ വാർത്തെടുക്കുക എന്നതാണ‌് എൽഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ നയമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന മണ്ഡലത്തിലെ അഞ്ച‌് സ‌്കൂളിന‌് മൂന്നുകോടി രൂപ വീതം അനുവദിച്ചതിന്റെ മണ്ഡലംതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവൺമെന്റ്‌ ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐക്യ കേരളപ്പിറവിക്ക്‌ ശേഷം വിദ്യാഭ്യാസ മേഖലയിൽ ഇത്രയധികം വികസന പ്രവർത്തനങ്ങൾ ഈ സർക്കാരിന്റെ നേട്ടമാണ‌്.  സാധാരണക്കാരന്റെ മക്കൾക്ക്‌ ആധുനിക രീതിയിലുള്ള എല്ലാ വിദ്യാഭ്യാസവും നൽകാൻ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമാണ‌്. എത്ര സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചും ഭാവി തലമുറയ‌്ക്കു വേണ്ടി ആ കടമ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബി സത്യൻ എംഎൽഎ അധ്യക്ഷനായി. എ സമ്പത്ത്‌ എംപി മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ രാമു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധന്യ ആർ കുമാർ, പ്രിൻസിപ്പൽ ഡി വിജയൻ,  ജി സുഗുണൻ, കോരാണി സനിൽ, സി എസ്‌ ജയചന്ദ്രൻ, പിടിഎ പ്രസിഡന്റ്‌ വിജയരാജ്‌, അനിൽകുമാർ എന്നിവർ സംസാരിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ ടു ഉന്നതവിജയികളെ അനുമോദിച്ചു. നഗരസഭ ചെയർമാൻ എം പ്രദീപ്‌ സ്വാഗതവും ഹെഡ്‌മിസ്ട്രസ്‌ ടി ടി അനിലാറാണി നന്ദിയും  പറഞ്ഞു. Read on deshabhimani.com

Related News