മോട്ടോർതൊഴിലാളികൾ കേന്ദ്ര ഓഫീസിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഡെൽഹിയിൽ പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓട്ടോ‐ടാക്സി ആൻഡ് ലൈറ്റ് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ജില്ലകളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്കുള്ള മാർച്ച് പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിനുമുന്നിൽനിന്ന് ആരംഭിച്ചു. ഏജീസ് ഓഫീസിനുമുന്നിൽ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ വേലപ്പൻപിള്ള, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം നാലാഞ്ചിറ ഹരി എന്നിവർ സംസാരിച്ചു. കെ ജയമോഹനൻ സ്വാഗതവും എൻ മുരുഗൻ നന്ദിയും പറഞ്ഞു. Read on deshabhimani.com