എംപി കണ്ടക്ടറായി. യാത്രക്കാരിൽ ആദ്യം അത്ഭുതവും പിന്നീട് ആവേശവുംവെഞ്ഞാറമൂട് എംപി കണ്ടക്ടറായി. യാത്രക്കാരിൽ ആദ്യം അത്ഭുതവും പിന്നീട് ആവേശവുമായി. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഒരു ദിവസം സർവീസ് നടത്തുന്നതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രചാരണാർഥമാണ് ആറ്റിങ്ങൽ എംപി എ സമ്പത്ത് കണ്ടക്ടറായി ബസ് യാത്ര നടത്തിയത്. വെഞ്ഞാറമൂട്ടിൽനിന്ന‌് ആറ്റിങ്ങൽവരെ ആർകെവി ബസിലാണ് എംപി യാത്ര ചെയ്തത്.    ബസിൽ യാത്രചെയ്യാൻ എത്തിയ യാത്രക്കാർ കണ്ടക്ടറായി എംപിയെ കണ്ടപ്പോൾ ആദ്യം അത്ഭുതപ്പെട്ടെങ്കിലും പ്രളയബാധിതരെ സഹായിക്കാനുള്ള ധനശേഖരണാർഥമാണ് യാത്ര എന്നറിഞ്ഞപ്പോൾ ആവേശമായി. ചില്ലറയുമായി യാത്രയ്ക്കെത്തിയ പലരും സംഭവമറിഞ്ഞ് വലിയ തുകകൾ ബക്കറ്റിലേക്ക‌് നിക്ഷേപിക്കുകയായിരുന്നു. സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി കെ മീരാൻ, വെഞ്ഞാറൂട് ലോക്കൽ സെക്രട്ടറി കെ ബാബുരാജ് എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News