ചെല്ലംകോട് ഏലായിൽ നെൽക്കൃഷിനെടുമങ്ങാട് > മുപ്പതുവർഷത്തിന് ശേഷം ചെല്ലംകോട് ഏലായിൽ നെൽക്കൃഷി. നെടുമങ്ങാട് ചെല്ലംകോട് ഏലായിൽ കോലാംകുടിയിലാണ് ഉൽത്സവാന്തരീക്ഷത്തിൽ വർഷങ്ങൾക്കുശേഷം നെൽക്കൃഷി പുനരാരംഭിച്ചത് .ചെല്ലംകോട് പുല്ലൂട്ടുവാതുക്കൽവീട്ടിൽ തീമാത്യോസ് (കുട്ടൻ ) മകൻ മനു എന്നിവരും പത്തോളം കർഷകത്തൊഴിലാളികളും കഴിഞ്ഞ രണ്ടാഴ്‌ചയായി നെൽക്കൃഷിക്കായി വയൽ  പാകപ്പെടുത്തുന്ന ജോലിയിലായിരുന്നു. മൂന്നുപറ (42 സെന്റ് ) കൃഷി ഭൂമിയിലാണ് നുരിയിട്ടത്. ഉമ എന്ന മേൽത്തരം വിത്താണ്  ഉപയോഗിച്ചത് . ഇനി തൊട്ടടുത്ത ഏലാ കൂടി നെൽക്കൃഷിക്ക് അനുയോജ്യമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് തീമാത്യോസ്. നെൽക്കൃഷി വീണ്ടും ചെല്ലംകോട് ഏലായിൽ സജീവമാകാൻ മറ്റു പല കർഷകരും ഉടൻ രംഗത്തെത്തുമെന്നും തീമാത്യോസ് പറഞ്ഞു. Read on deshabhimani.com

Related News