വിദ്യാർഥികൾക്ക് കൈത്താങ്ങായി അരുവിക്കര പഞ്ചായത്ത്വിളപ്പിൽ  പ്രളയബാധിത പ്രദേശമായ ചെങ്ങന്നൂരിലെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഉമയാറ്റിൻകര വാർഡിലെ വിദ്യാർഥികൾക്ക് കൈത്താങ്ങായി അരുവിക്കര പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത‌്പ്രസിഡന്റ്    ഐ മിനിയുടെയും  സെക്രട്ടറി എസ‌് പ്രവീണിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ കുടുംബങ്ങളിലെ 80 സ്കൂൾ വിദ്യാർഥികൾക്ക് നോട്ടുബുക്ക്, ബാഗ്, പേന, പെൻസിൽ, ഇൻസ്ട്രമെന്റ് ബോക്സ് അടക്കമുള്ള പഠനോപകരണങ്ങൾ  വിതരണം ചെയ്തു. ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്ന വേളയിലാണ് പ്രളയത്തിൽ പഠനോപകരണങ്ങൾ എല്ലാം നഷ്ടപ്പെട്ട വിദ്യാർഥികളുടെ അവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത‌് . അന്ന് കുട്ടികൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രദേശം സന്ദർശിച്ച് കഴിയുന്ന സഹായങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെയ‌്ത‌് കൊടുക്കുമെന്നും ഐ മിനി പറഞ്ഞു .അരുവിക്കര പഞ്ചായത്തിലെ വാർഡ്  മെമ്പർമാരായ എഫ് ബാബു , ടി ഇ കുമാർ , തിരുവൻവണ്ടൂരിലെ ഉമയാറ്റിൻകര വാർഡ് അംഗം വത്സമ്മ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News