മോപ‌്‐അപ‌് കൗൺസിലിങ്ങിന‌് ഓൺലൈൻ ഓപ‌്ഷൻ നിർബന്ധംതിരുവനന്തപുരം എംബിബിഎസ‌്, ബിഡിഎസ‌് കോഴ‌്സുകളിലേക്കുള്ള മോപ‌്﹣അപ‌് കൗൺസിലിങ്ങിന‌് ഓൺലൈൻ ഓപ‌്ഷൻ നിർബന്ധിതമാക്കി. കൗൺസിലിങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശനപരീക്ഷാ കമീഷണറുടെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ‌്സൈറ്റ‌ിലെ ീുശീിേ ഞലഴശൃമശീിേ ളീൃ ങീുൌു എന്ന ലിങ്ക‌ിലൂടെ ഓപ‌്ഷൻ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം മോപ്പ‌്‐ അപ‌് കൗൺസിലിങ‌് സ്ലിപ്പ‌് വെബ‌് പേജിൽനിന്ന‌് ഡൗൺലോഡ‌് ചെയ‌്തെടുക്കണം. സെപ‌്തംബർ ഒന്നുമുതൽ മൂന്നിന‌് വൈകിട്ട‌് ആറുവരെ ഓൺലൈൻ ഓപ‌്ഷൻ സമർപ്പിക്കാം.  ഹൈക്കോടതി ഉത്തരവ‌് പ്രകാരം തൊടുപുഴ അൽ﹣അസർ മെഡിക്കൽ കോളേജ‌്, കൽപ്പറ്റ ഡി എം വയനാട‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസ‌്, ഒറ്റപ്പാലം പി കെ ദാസ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസ‌്, എസ‌് ആർ മെഡിക്കൽ കോളേജ‌് അകത്തുമുറി എന്നീ കോളേജുകൾക്ക‌് അനുവദിച്ച അധിക സീറ്റുകളിലേക്ക‌ാണ‌് മോപ‌്‐അപ‌് കൗൺസിലിങ‌് നടത്തുന്നത‌്. 4,5 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ‌് ക്യാമ്പസിലാണ‌് കൗൺസിലിങ‌്. Read on deshabhimani.com

Related News