പച്ചക്കറി കർഷകർ ആശങ്കയിൽവെഞ്ഞാറമൂട് ചൊവ്വാഴ്ചയുണ്ടായ ശക‌്തമായ മഴയിൽ വയലുകളിൽ വെള്ളം നിറഞ്ഞതോടെ പച്ചക്കറിക്കൃഷിക്കാരും വാഴക്കൃഷി നടത്തുന്നവരും ആശങ്കയിൽ. ഓണക്കാല വിൽപ്പനക്കായി പുല്ലമ്പാറ, മാണിക്കൽ, നെല്ലനാട്, വാമനപുരം പഞ്ചായത്തു പരിധിയിൽ നൂറു കണക്കിന‌് ഹെക്ടർ പ്രദേശങ്ങളിൽ പച്ചക്കറി കൃഷി നടത്തിയിരുന്ന  കർഷകരാണ് ആശങ്കയിലായിരിക്കുന്നത്. മഴ ഇനിയും കടുക്കുകയും വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതി തുടരുകയും ചെയ്താൽ  പാകമാകുന്നതിന‌് കാലതാമസം നേരിടുന്നതിനു പുറമെ വിള നാശത്തിനിടയാക്കുമോ എന്നതാണ് ആശങ്കയിലാഴ്ത്തുന്നത്. പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ പാട്ടത്തിനെടുത്തും ബാങ്ക് വായ‌്പയെടുത്തുമാണ് കൃഷി നടത്തിയിരിക്കുന്നത്.  സ്വന്തം  നിലയിൽ കൃഷിയിറക്കിയവരും കുറവല്ല. ഓണക്കാലത്തെ ആകർഷകമായ വിലയാണ് എല്ലാവരുടെയും മനസ്സിൽ.  എന്നാൽ, മഴ കടുത്ത് വയലുകളിൽ വെള്ളം നിറഞ്ഞതോടെ  വിള നശിച്ച് കടക്കെണയിൽപ്പെടുമോ എന്ന ആശങ്കയിലാണ്  കർഷകർ. Read on deshabhimani.com

Related News