മഴ ചതിച്ചു; റബർ കർഷകർക്കും ടാപ്പിങ് തൊഴിലാളികൾക്കും ഇല്ലായ്മയുടെ ഓണം    റാന്നി കനത്ത മഴയെ തുടർന്ന് ടാപ്പിങ് നടക്കാതെ റബർ കർഷകരും ടാപ്പിങ് തൊഴിലാളികളും ദുരിതത്തിലായി. ഒരു മാസത്തോളമായി ഇടമുറിയാതെ പെയ്യുന്ന പെരുമഴയിൽ റബർ മേഖലയാകെ നിശ്ചലമായി. ഇതോടെ റബറിന്റെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകരുടെയും ടാപ്പിങ് തൊഴിലാളികളുടെയും നില പരുങ്ങലിലായിരിക്കുകയാണ്. റബർ വിലയിടിവുമൂലം നട്ടംതിരിഞ്ഞിരിക്കുന്ന കർഷകരുടെ പ്രതീക്ഷകൾ അപ്പാടെ തകർക്കുന്ന നിലയിലായിരുന്ന  ഇത്തവണത്തെ കാലാവസ്ഥ.  റെയിൻ ഗാർഡിങ് ചെയ്ത തോട്ടങ്ങളിൽ പോലും കഴിഞ്ഞ ഒരു മാസമായി ടാപ്പിങ് നടന്നിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ജൂൺ, ജൂലൈ മാസങ്ങളിൽ റെയിൻഗാർഡിങ് നടത്തിയ തോട്ടങ്ങളിൽ  മഴയുടെ ഇടവേളകളിൽ നല്ല രീതിയിൽ ടാപ്പിങ് നടന്നിരുന്നു. ഇത് പ്രതീക്ഷിച്ചാണ് ഇത്തവണ കർഷകർ വിലക്കുറവായിരുന്നിട്ടുപോലും. റെയിൻഗാർഡിങ് നടത്തിയത്. ഒരു റബർ മരത്തിന് റെയിൻ ഗാർഡിങ് നടത്തണമെങ്കിൽ 30 രൂപയോളം ചെലവ് വരും. ടാപ്പ് ചെയ്യേണ്ട പുലർച്ചെ പോലും ശക്തമായ മഴ പെയ്യുന്നതിനാൽ തൊഴിലാളികൾക്ക് ടാപ്പിങ്ങിന് ഇറങ്ങാൻ കഴിയാതെ വന്നു.  കാലാവസ്ഥാമാറ്റം റബർ മരങ്ങൾക്കും ദോഷഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ ജനുവരി ആദ്യ വാരം കഴിയുന്നതോടെയാണ് റബർ മരങ്ങൾ ഇലപൊഴിക്കാൻ തുടങ്ങുന്നത്. ഇടതടവില്ലാതെ പെയ്ത മഴ കാരണം ഇപ്പോൾ  മരങ്ങൾ ഇലപൊഴിക്കാൻ തുടങ്ങി. ഏറ്റവും അധികം ഉൽപ്പാദനം ലഭിക്കുന്ന സെപ്തംബർ മുതൽ ജനുവരി വരെയുളള മാസങ്ങളിലെ ഉൽപ്പാദനത്തെ കാര്യമായി ബാധിക്കും. വേണ്ടത്ര ഇലകൾ ഇല്ലാത്തതിനാൽ ഇത്തവണ സീസണിൽ ഉൽപ്പാദനം കുറയാനാണ് സാധ്യത.    Read on deshabhimani.com

Related News