പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം    പത്തനംതിട്ട പ്രളയമേഖലകളിൽ പകർച്ചവ്യാധികൾക്കെതിരേ ആരോഗ്യപ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ പി ബി നൂഹ് നിർദേശിച്ചു. ആരോഗ്യമന്ത്രിയുടെ സ്പെഷൽ െ്രപെവറ്റ് സെക്രട്ടറി ഡോ. ഗോപകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ അധ്യക്ഷനായി. എല്ലാ ദുരിതാശ്വാസ ക്യാമ്പിലും ആരോഗ്യപ്രവർത്തകർ എത്തുകയും ചികിത്സയും നിർദേശങ്ങളും നൽകുകയും വേണം. വീടുകളിൽ കഴിയുന്ന പ്രളയ മേഖലയിലെ ജനങ്ങളുടെയും ആരോഗ്യപരിരക്ഷ ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവു എന്ന നിർദേശം നൽകണം.   പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങൾ കണ്ടെത്തി പ്രവർത്തിക്കണം. കൂടുതൽ ക്യാമ്പുകളുള്ള മേഖലകളിൽ കൂടുതൽ മെഡിക്കൽ ടീമിനെ നിയോഗിക്കണം. ക്യാമ്പുകളിൽ ആരോഗ്യപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സൂപ്പർവൈസറി ഓഫീസറെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.        Read on deshabhimani.com

Related News