പരുമലയിൽ ദുരിതാശ്വാസ പ്രവർത്തകരെ ആക്രമിച്ചുതിരുവല്ല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ സംഭരിക്കുന്ന പരുമലപള്ളി ഓഡിറ്റോറിയത്തിൽ ഭക്ഷണസാധനങ്ങൾ ശേഖരിക്കാനെത്തിയ ദുരിതാശ്വാസ പ്രവർത്തകർക്കുനേരെ ആക്രമണം. പരുമല പാലച്ചുവട് ഗവ. എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ കഴിയുന്നവർക്ക് പ്രഭാതഭക്ഷണം തികയാതെ വന്നതോടെ ഭക്ഷ്യസാധനങ്ങൾ വാങ്ങാനെത്തിയവരെയാണ് ഒരുകൂട്ടമാളുകൾ മദ്യലഹരിയിൽ സംഘം ചേർന്ന് മർദ്ദിച്ചത്. പരുമല, പാണ്ടനാട്, കടപ്ര, നിരണം പ്രദേശങ്ങളിലെ നൂറോളം ക്യാമ്പുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നത് പരുമല പള്ളി ഓഡിറ്റോറിയത്തിലെ സംഭരണകേന്ദ്രത്തിലാണ്. ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വളന്റിയർമാരിൽ ഭൂരിഭാഗവും സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. രക്ഷാപ്രവർത്തനം മുതൽ ക്യാമ്പ് നടത്തിപ്പുവരെ അഹോരാത്രം സജീവമായി പ്രവർത്തിക്കുന്ന വളന്റിയർമാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിനുശേഷം ആക്രമികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സിപിഐ എമ്മിനെതിരെ വ്യാപകമായ ദുഷ്പ്രചാരണം നടത്തുകയാണ്.  കുറ്റക്കാർക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. പാണ്ടനാട്ടിൽനിന്ന് രക്ഷപെടുത്തിയവരാണ് പരുമലയിലെ ക്യാമ്പുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും. വേർതിരിവുകളില്ലാതെ മാതൃകാപരമായി പ്രവർത്തിക്കുന്ന ക്യാമ്പുകൾക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ പ്രതിഷേധിക്കുന്നതായി സിപിഐ എം പരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ്കുമാർ അറിയിച്ചു.     Read on deshabhimani.com

Related News