ജില്ലയിൽ പിടിയിലായത് 10 എസ്ഡിപിഐക്കാർ  പത്തനംതിട്ട  അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 എസ്ഡിപിഐ ക്രിമിനലുകളെ അറസ്റ്റ്ചെയ്തു.  പെരുമ്പെട്ടി സ്റ്റേഷൻ പരിധിയിൽ 15 റെയ്ഡാണ് നടന്നത്. ഇവിടെ രണ്ടുപേർ അറസ്റ്റിലായി. ചിറ്റാറിൽ എട്ട് റെയ്ഡുകളിൽ ആറുപേരെയും അറസ്റ്റ്ചെയ്തു. അടൂരിൽ മുമ്പ് വിവിധ കേസുകളിൽ ഉൾപ്പെട്ടവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ജില്ലയിൽ ഒട്ടേറെ എസ്ഡിപിഐക്കാർ പൊലീസ് നിരീക്ഷണത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി ടി നാരായണൻ ദേശാഭിമാനിയോട് പറഞ്ഞു.  ഇതിനിടെ, ദേശാഭിമാനിയും സിപിഐ എമ്മും തങ്ങൾക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി പ്രസ്താവനയിറക്കിയിരുന്നു. ഇവരുടെ അവകാശവാദങ്ങൾ പൊളിക്കുന്നതാണ് പൊലീസിന്റെ വിശദീകരണം. എസ്ഡിപിഐയുടെ അക്രമങ്ങൾക്ക് ജില്ലയിൽ ചിലയിടങ്ങളിൽ പൊലീസിന്റെ ഒത്താശയുണ്ടെന്ന് ആരോപണം ഉണ്ട്. കോട്ടാങ്ങലിൽ മാസങ്ങൾക്കുമുമ്പ് സിപിഐ എം വനിതാ നേതാവ് റഷീദ ഷമീറിനെയടക്കം കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനങ്ങാതിരുന്ന പൊലീസ് രണ്ട് എസ്ഡിപിഐ ക്രിമിനലുകളെ പൊലീസ് അറസ്റ്റുചെയതത് അഭിമന്യു കൊല്ലപ്പെട്ട ശേഷം മാത്രമാണ്.  ഇഷ്ടക്കാരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കാൻ പ്രതികളെ എസ്ഡിപിഐ എത്തിച്ചു നൽകുകയാണ് ചെയ്തതെന്ന് അക്ഷേപമുണ്ട്.     Read on deshabhimani.com

Related News