എതിരാ‌ളികളെ അപ്രസക്തരാക്കി എസ‌്എഫ‌്ഐ വിജയം

കോന്നി എൻഎസ‌്എസ‌് കോളേജിൽ എസ‌്എഫ‌്ഐ പ്രവർത്തകർ വിജയാഹ്ലാദത്തിൽ


 പത്തനംതിട്ട  എംജി സർവകലാശാലയുടെ കീഴിൽ നടന്ന കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ എസ‌്എഫ‌്ഐ നേടിയത‌് സമാനതകളില്ലാത്ത മികച്ച  വിജയം. എതിരാളികളായ എബിവിപി, കെഎസ‌്‌യു, കാമ്പസ‌് ഫ്രണ്ട‌് സ്ഥാനാർഥികളെ ചിത്രത്തിൽ നിന്ന‌് തന്നെ അപ്രസക്തമാക്കിയാണ‌് എസ‌്എഫ‌്ഐ വിജയം നേടിയത‌്. 'സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം'എന്ന മുദ്രാവാക്യം ഉയർത്തിയാണ‌് എസ‌്എഫ‌്ഐ തെരഞ്ഞെടുപ്പ‌ിനെ നേരിട്ടത‌്. ജില്ലയിലെ ഭൂരിഭാഗം കോളേജിലും മുഴുവൻ സീറ്റുകളിലും എസ‌്എഫ‌്ഐ സ്ഥാനാർഥികൾ വിജയിച്ചു. 35 കൗൺസിലർ സീറ്റുകളിൽ 35 ഉം നേടിയതും വിജയത്തിന്റെ മാറ്റ‌് കൂട്ടി.  ചിറ്റാർ എസ്എൻ കോളേജിൽ മൽസരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ഷംനാദ് (ചെയർമാൻ), ബിസ്മി ഷാജി  (വൈസ് ചെയർപേഴ്സൺ), റസൽ ഷാജഹാൻ (ജനറൽ സെക്രട്ടറി), ബ്ലസി തോമസ് (മാഗസിൻ എഡിറ്റർ), സുധീഷ് (കൗൺസിലർ), സിമി തോമസ് (ആർട്സ് ക്ലബ്ബ് സെക്രട്ടറി), രേശ്മ , ശ്രീലക്ഷ്മി (വനിതാ പ്രതിനിധികൾ)എന്നിവരെ തെരഞ്ഞെടുത്തു. വിജയത്തെ തുടർന്ന‌് എസ‌്എഫ‌്ഐ പ്രവർത്തകർ ചിറ്റാറിൽ പ്രകടനവും നടത്തി.  തിരുവല്ല മാർത്തോമ്മാ കോളേജിലും പരുമല ഡിബിയിലും എസ്എഫ്ഐക്ക് ഉജ്ജ്വല വിജയമാണ‌് ലഭിച്ചത‌്.  എല്ലാ ജനറൽ സീറ്റുകളിലും വിജയിച്ച് തുടർച്ചയായ വിജയമാണ് എസ്എഫ്ഐ നേടിയത്. ക്ലാസ് പ്രതിനിധികളിൽ 90 ശതമാനം വിജയം എസ്എഫ്ഐ നേടി. ആർ റിഷി (ചെയർമാൻ), അഞ്ജു ചാക്കോ (വൈസ് ചെയർമാർ), സ്റ്റെഫിൻ ഇടിക്കുള ജോസഫ് (ജനറൽ സെക്രട്ടറി), ഐ പി പ്രണവ്, സിബിൻ ചാക്കോ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), കൃപ അച്ച സജി (എഡിറ്റർ), എൻ എം വിഷ്ണു (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്. വിജയത്തെതുടർന്ന് എസ്എഫ്ഐ പ്രവർത്തകർ തിരുവല്ലയിൽ ആഹ്ലാദപ്രകടനം നടത്തി. ടൗണിൽ നടന്ന അനുമോദന യോഗം എസ്എഫ്ഐ ഏരിയ സെക്രട്ടറി ബിബി ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കമൽ എസ് വെൺപാല അധ്യക്ഷനായി. അഫ്സൽ, ആർ റിഷി എന്നിവർ സംസാരിച്ചു.    പരുമല പമ്പാ കോളേജിൽ ഡി സന്ദീപ് നായർ (ചെയർമാൻ), എ അജിത്കുമാർ (ജനറൽ സെക്രട്ടറി), വൈ ശ്രീലക്ഷ്മി (വൈസ് ചെയർമാൻ), ആർ പ്രവീൺ (മാഗസിൻ എഡിറ്റർ), രോഹിത് ആർ കുറുപ്പ് (ആർട്സ് ക്ലബ്ബ് സെക്രട്ടറി), പ്രവീൺ കെ പ്രഭ, എച് അഭിറാം (കൗൺസിലർമാർ), ജി നീനു, പി ശാന്തി (വനിതാ പ്രതിനിധികൾ), ആർ അരവിന്ദ്, എസ് അഖിലേഷ്, സച്ചിൻ സജി, കെ വി ഗിരീഷ്കുമാർ (ക്ലാസ് പ്രതിനിധികൾ) എന്നിവരാണ് വിജയിച്ചത്.  തുരുത്തിക്കാട് ബിഎഎം കോളജിൽ ജനറൽ സീറ്റുകളിൽ മുഴുവൻ എസ്എഫ്ഐ വിജയിച്ചു. ലിൻസ് സലു വർഗ്ഗീസ് (ചെയർമാൻ), അമൃത ജെ (വൈസ് ചെയർപേഴ്സൺ)  അഖിൽ അനിൽ (ജനറൽ സെക്രട്ടറി)  ജോയേഷ് പോത്തൻ (മാഗസിൻ എഡിറ്റർ), അമൽ ശശി (ആർട്ട്സ് ക്ലബ്ബ്),  അമൽ എ എം, പ്രണവ് എം നായർ (കൗൺസിലർ )  അജിൻ വർഗ്ഗീസ് (ഫസ്റ്റ് റെപ്പ്) എന്നിവരാണ് വിജയിച്ചത്. കോഴഞ്ചേരി  സെന്റ് തോമസ് കോളേജിൽ എബിവിപി‐ കെഎസ്യു സഖ്യത്തെ പരാജയപ്പെടുത്തി എസ്എഫ്ഐ 14 ൽ 13 സീറ്റും നേടി. ഒരു പി ജി സീറ്റ് മാത്രമാണ് കെഎസ്യുവിന് ലഭിച്ചത്. ചെയർപേഴ്സൺ ജിനു റേച്ചൽ തോമസ്, വൈസ് ചെയർ പേഴ്സൺ ഐശ്വര്യ ജേക്കബ്, ജനറൽ സെക്രട്ടറി ആരോമൽ പ്രദീപ്, ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ആസീഫ്, മാഗസിൻ എഡിറ്റർ മെർലിൻ സണ്ണി, കൗൺസിലേഴ്സ് ജിതീഷ് രാജു, ജോയൽ ജയകുമാർ, ലേഡി റെപ്പ് മേരി ബെറ്റി, ഐശ്വര്യ രാജീവ്.  കോന്നി എൻഎസ്എസ് കോളേജിൽ ചരിത്രത്തിൽ ആദ്യമായി എസ‌്എഫ‌്ഐ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപെട്ടു. കഴിഞ്ഞവർഷം ഒരു വോട്ടിന‌് എബിവിപിയിൽ നിന്ന‌് യൂണിയൻ എസ‌്എഫ‌്ഐ പിടിക്കുകയായിരുന്നു. എന്നാൽ ഇത്തവണ എബിവിപിക്ക‌് കോളേജിൽ പാനൽ അവതരിപ്പിക്കാനാകാഞ്ഞത‌് വലിയ തിരിച്ചടിയായി. പരാജയത്തിൽ വിറളിപൂണ്ട എബിവിപി പ്രവർത്തകർ എസ‌്എഫ‌്ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ‌്തു. ജിത്തു ആർ നായർ (ചെയർമാൻ ), സന എസ് ഹുസൈൻ (വൈസ് ചെയർപേഴ്സൺ ), ആതിര ഹരികുമാർ (ജനറൽ സെക്രട്ടറി ) എന്നിവരാണ‌് ഇവിടെ തെരഞ്ഞെടുക്കപെട്ടത‌്. ഇലന്തൂർ ഗവ കോളേജ‌്  ചെയർമാൻ പ്രവീൺകുമാർ, വൈസ് ചെയർമാൻ സ്നേഹ ജേക്കബ് ജനറൽ സെക്രട്ടറി കൃഷ്ണജ , സ്റ്റാർസ് കോളേജ‌് ചെയർപേഴ്സൺ മീനു ജനോവ്, വൈസ് ചെയർപേഴ്സൺ ഗോപിക എസ്, ജനറൽ സെക്രട്ടറി അജ്മൽ, ചുട്ടിപ്പാറ ബികോം കോളേജ് ചെയർമാൻ അമൽ സുലൈമാൻ,  വൈസ് ചെയർപേഴ്സൺ നീതു സോമൻ, ജനറൽ സെക്രട്ടറി സോജിത്ത്എസ്.   റാന്നി സെന്റ് തോമസ് കോളേജ്. ചെയർമാൻ മഹി, വൈസ് ചെയർപേഴ്സൺ കൂശ്ബു, ജനറൽ സെക്രട്ടറി ബെൻസൺ പെരുനാട‌് ഐഎ്ച്ച‌്ആർഡി കോളേജ‌്  ചെയർമാൻ ഷംനാദ്,  വൈസ് ചെയർപേർസൺ ബിസ്മി ഷാജി മോൻ. കോന്നി എസ്എഎസ് കോളേജ് : ധനേഷ് ഗോപാൽ (ചെയർമാൻ ), കീർത്തി പ്രശാന്ത് (വൈസ് ചെയർപേഴ്സൺ), മുരളി രാജ് (ജനറൽ സെക്രട്ടറി ). വിഎൻഎസ് കോളേജ് : അഖിൽ പ്രസാദ് (ചെയർമാൻ )അക്ഷര ഒ (വൈസ് ചെയർപേഴ്സൺ ), അജിൻ പി ജെ (ജനറൽ സെക്രട്ടറി ). എസ്എൻഡിപി  കോളേജ് കോന്നി:  അനുരാജ് വിനോദ് (ചെയർമാൻ ), രേവതി എസ് (വൈസ് ചെയർപേഴ്സൺ ), അജയ് സനിൽ (ജനറൽ സെക്രട്ടറി ). മുസ്‌ലിയാർ കോളേജ് : ജോയൽ ജോൺ തോമസ് (ചെയർമാൻ ), അനീഷ അസീസ് (വൈസ് ചെയർപേഴ്സൺ ), ആദിത്യൻ വിനോദ് (ജനറൽ സെക്രട്ടറി ). കോന്നി സെന്റ് തോമസ് കോളേജ് : ലെബറ്റ് ആന്റണി (ചെയർമാൻ), ആതിര മോൾ ബി (വൈസ് ചെയർപേഴ്സൺ), വിന്നി മോൾ വർഗീസ്  (ജനറൽ സെക്രട്ടറി) എന്നിവരാണ‌് എസ‌്എഫ‌്ഐ പാനലിൽ വിജയിച്ചത‌്.  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കെഎസ‌്‌യു സ്ഥാനാർഥികളെ അമ്പേ പരാജയപ്പെടുത്തിയാണ‌് എസ‌്എഫ‌്ഐ വിജയം നേടിയത‌്. ജില്ലയിൽ എസ‌്എഫ‌്ഐക്ക‌് എതിർ പാനൽ ഉണ്ടായ ഏക കോളേജും കാതോലിക്കേറ്റ‌് കോളേജായിരുന്നു.  ജോർജ് പി മാത്യു ആണ‌് കോളേജ‌് ചെയർമാൻ.   അഞ്ജലി രവീന്ദ്രൻ (വൈസ് ചെയർമാൻ), ബിമൽ കൃഷ്ണ (ജനറൽ സെക്രട്ടറി ), അലൻ ജോഷി (മാഗസിൻ എഡിറ്റർ), എസ് ആഷിക് , (ആർട്സ് സെക്രട്ടറി) ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്സ്: ബിപിൻ ദേവ്, സിറിയക് ജോസ്.   യൂണിയൻ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐയ‌്ക്ക‌് മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെ എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായി ജില്ലാ പ്രസിഡന്റ‌് റോബിൻ കെ തോമസ‌് പറഞ്ഞു.    Read on deshabhimani.com

Related News