നൈലും ബ്ലൂഹില്ലും ഓടി... ദുരിതാശ്വാസ നിധിക്കായി ചിറ്റാർ പ്രളയബാധിതമായ കേരളത്തിന്റെ പുന:സൃഷ്ടിക്കായി നൈലും ബ്ലൂഹില്ലും ഓടിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ 2,10,066 രൂപ സ്വരൂപിച്ചു. പത്തനംതിട്ട കോന്നി തണ്ണിത്തോട്,ചിറ്റാർ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് നൈലും ബ്ലൂഹില്ലും. ബസ്ഓപ്പറേറ്റേഴ് അസോസിയേഷനിൽ അംഗമല്ലാത്ത ഇവർക്ക് 11 ബസുകളാണ് ഉള്ളത്. ഇതിൽ 8 എണ്ണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുഴുവൻ സമയവും  മൂന്നെണ്ണം ദുരിതാശ്വാസ സംബന്ധമായി കലക്ടറേറ്റിൽ നിന്നുള്ള ഓട്ടത്തിലായതിനാൽ വൈകിട്ട് മൂന്നു മണി മുതലുമാണ് സർവ്വീസ് നടത്തിയത്. ടിക്കറ്റില്ലാതെ കണ്ടക്ടർമാർ ബക്കറ്റുമായി സമീപിച്ചപ്പോൾ യാത്രക്കാർ നല്ല നിലയിലുള്ള സഹകരണമാണ് നൽകിയത്. ടിക്കറ്റ് തുകയേക്കാൾ ഇരട്ടി തുക നൽകി സഹകരിച്ചവർ ഏറെ പേരുണ്ടായിരുന്നു. ബസ് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമായ 19500 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. വാർദ്ധക്യകാല പെൻഷനിൽ നിന്നും ഒരു മാസത്തെ തുക രണ്ടു പേർ ബക്കറ്റിലിട്ട് മാതൃകയായി.കോന്നിയിൽ ഒരു കാർ യാത്രികൻ വാഹനം നിർത്തിഇറങ്ങി  1000 രൂപ ബക്കറ്റിൽ നിക്ഷേപിച്ചു.  രണ്ടു ദിവസത്തെ ഇന്ധന ചെലവായ 111810 രൂപയും ജീവനക്കാരുടെ വേതനവും ബസ് കമ്പനി തന്നെ വഹിച്ചു. ഇതിൽ നിന്നാണ് ജിവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകിയത്. തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ എന്നി സ്ഥലങ്ങളിലെ സ്കൂൾ അദ്ധ്യാപകർ, ജീവനക്കാർ എന്നിവരും കോന്നിയിലെ വസ്ത്രവ്യാപാര മേഖലയിൽ ജോലിക്കായി യാത്ര ചെയ്യുന്നവരും നല്ല തുക നൽകി സഹകരിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു. പത്തനംതിട്ട തണ്ണിതോട്, തണ്ണിത്തോട്,ചിറ്റാർ, പത്തനംതിട്ട തണ്ണിതോട്, പത്തനംതിട്ട കരിമാൻതോട്, കരിമാൻതോട് പത്തനംനംതിട്ട എന്നി റൂട്ടുകളിലാണ് ബ്ലൂ ഹില്ലും നൈലും സർവ്വീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ 4 ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയാണ് ബസ് കമ്പനി നൽകി വരുന്നത്. അതേ സമയം സ്കൂൾ പ്രവേശനോത്സവ സമയത്തും കുട്ടികൾക്ക് സൗജന്യയാത്ര നൽകി  മാതൃകകാണിച്ച ബസ്കമ്പനിയാണിത്.   Read on deshabhimani.com

Related News