സിപിഐ എം പ്രതിഷേധയോഗം അലങ്കോലപ്പെടുത്താൻ ബിജെപി ശ്രമം  തിരുവല്ല  സിപിഐ എം നേതൃത്വത്തിൽ പൊടിയാടിയിൽ നടന്ന പ്രതിഷേധയോഗം അലങ്കോലപ്പെടുത്താൻ ബിജെപി ശ്രമം. പിന്നീട് സിപിഐ എം നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾക്കു മുന്നിലെത്തി അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു.   സർക്കാർ ദുരിത ബാധിതർക്ക് വിതരണം ചെയ്യുന്ന ഭക്ഷണ ധാന്യങ്ങൾ ശനിയാഴ്ച രാത്രി കടത്തികൊണ്ടു പോകാൻ നടത്തിയ ശ്രമം പാർട്ടി പ്രവർത്തകർ തടയുകയും പൊലീസ് വില്ലേജ് അസിസ്റ്റന്റിനെയും കാർ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ബിജെപി പിന്തുണ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സി പി ഐ എം നേതൃത്വത്തിൽ പൊടിയാടിയിൽ പ്രതിഷേധ യോഗം നടത്തി. ഈ യോഗമാണ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. പിന്നീട് യോഗത്തിൽ പങ്കെടുത്ത നേതാക്കൻമാരുടെയും പ്രവർത്തകരുടെയും വീടുകളുടെ മുന്നിലെത്തി ഭീഷണി മുഴക്കി അസഭ്യം പറയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ മനു ഉദ്ഘാടനം ചെയ്തു.  പ്രകാശ് ബാബു, കെ വി മഹേഷ്, ഒ ആർ അനൂപ് കുമാർ, സോണി ഐസക് എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News