ഉരുൾപൊട്ടി തകർന്ന മണ്ണിൽ കലക്‌ടർ എത്തി ചിറ്റാർ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്ന പ്രദേശങ്ങൾ പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ്  സന്ദർശിച്ചു. ചിറ്റാർ സിതത്തോട് പ്രദേശങ്ങളിലെ ദുരിതബാധിത മേഖലകളാണ് സന്ദർശിച്ചത്. ഞായറാഴ്ച്ച പകൽ 3 ന് സീതത്തോട്ടിൽ എത്തിയ കളക്ടർ ഉരുൾപൊട്ടി വിടും മരണങ്ങളും സംഭവിച്ച മുണ്ടൻപാറ അർക്ക വിലാസം സുരേന്ദ്രൻ പിള്ളയെ കണ്ടു സംസാരിച്ചു. ഇയാളുടെ ഭാര്യ രാജമ്മ, ഗുരുനാഥൻമണ്ണ് സ്വദേശി ചരുവിൽ വീട്ടിൽ പ്രമോദ് എന്നിവരാണ് സംഭവത്തിൽ കൊല്ലപെട്ടത്. സംഭവസമയം വീട്ടിൽ ഉണ്ടായിരുന്ന സുരേന്ദ്രൻ പിള്ള പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. വിടുകൾ നഷ്ടപ്പെട്ട ആന ചന്ത സ്വദേശി കീഴേത്ത് വേണു, ഗുരുനാഥൻ മണ്ണ് പതാലിൽ സുശീലൻപിള്ള, കാലായിൽ ശിവരാമൻപിള്ള, തേക്കുംമൂട് പൊന്തനാഴിപ്ലാക്കൽ ശശിധരൻ, വേലംപറമ്പിൽ സത്യാനന്ദൻ, വേലംപറമ്പിൽ രാധാമണി എന്നിവരുടെ വീടുകളിലും കളക്ടർ സന്ദർശനം നടത്തി.     Read on deshabhimani.com

Related News