യുക്തിരഹിത പ്രചാരണങ്ങൾ അവസാനിപ്പിക്കണം: മന്ത്രി പത്തനംതിട്ട ഡാമുകളിൽ നിന്ന് അല്ലാതെ കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ നീരൊഴുക്കു മൂലം നദികളിൽ വെള്ളം കൂടുതലായി എത്തിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. അതി തീവ്രമഴയിലൂടെ ഉണ്ടായ വെള്ളം കൂടി ഒഴുകി പോയെന്നുള്ളതാണ് വെള്ളപ്പൊക്കത്തിനു കാരണം. പമ്പ, കക്കി ഡാമുകൾ പെട്ടെന്ന് തുറക്കുകയായിരുന്നില്ല. ഇത് ആഗസ്റ്റ് മാസം ഒൻപതാം തീയതി തന്നെ തുറന്നു വച്ചിരുന്നതാണ്. നമുക്ക് ആഗസ്റ്റ് മാസം 14 തീയതി മുതലാണ് കനത്ത മഴ ഉണ്ടായത് എന്ന യാഥാർഥ്യം വിസ്മരിക്കരുത്. ഇതിനാൽ ഡാം തുറന്നു വിട്ടു പത്തനംതിട്ടയിൽ വെള്ളപ്പൊക്കമുണ്ടാക്കി എന്നുള്ള ആരോപണം യുക്തിരഹിതമാണ്. ഈ തെറ്റായ പ്രചാരണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു   .  പമ്പ, കക്കി ഡാമുകൾ തുറന്നതിനെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ശ്രമം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നേരത്തെ വിഷയങ്ങൾ ബന്ധപ്പെട്ട ഡാമുകളുടെ ചുമതല വഹിക്കുന്ന വൈദ്യുതി  മന്ത്രി എം എം മണി വിശദമാക്കിയിട്ടുള്ളതാണ്. പമ്പ, കക്കി ഡാമുകൾ തുറന്നത് ആഗസ്റ്റ് മാസം ഒൻപതാം തീയതിയാണ്. നമുക്ക് വെള്ളപ്പൊക്കമുണ്ടായത് 15 തീയതിയാണ്. അത് വളരെ വർധിച്ചത് 16, 17 തീയതികളിലാണ്. ഈ ഡാമുകൾ പെട്ടെന്ന് തുറക്കുകയായിരുന്നില്ല. ഇത് ആഗസ്റ്റ് മാസം ഒൻപതാം തീയതി തന്നെ തുറന്നു വച്ചിരുന്നതാണ്. നമുക്ക് ആഗസ്റ്റ് മാസം 14 തീയതി മുതലാണ് കനത്ത മഴ ഉണ്ടായത് എന്ന യാഥാർഥ്യം വിസ്മരിക്കരുത്. ഇവിടെ പ്രസക്തമായ ഒരു വിഷയം, ഡാമിന്റെ ചുമതല വഹിക്കുന്ന കെഎസ്ഇബിയിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കണക്കുകൾ കിട്ടി. ആഗസ്റ്റ് ഒൻപതു മുതൽ വെള്ളപ്പൊക്കം ശമിച്ച  22 വരെ ഈ ഡാമുകളിലേക്ക് ഒഴുകി എത്തിയ വെള്ളം 425 ദശലക്ഷം ഘനമീറ്ററാണ്. അവിടെ നിന്നും പുറത്തേക്കു വിട്ടത് 379 മില്യൺ ക്യുബിക് മീറ്ററാണ്. പെട്ടെന്നു തുറന്നു വിടുകയായിരുന്നില്ല. അന്ന് ഇങ്ങോട്ടു വന്ന വെള്ളത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇലക്ട്രിസിറ്റി ബോർഡ് പുറത്തേക്ക് വിട്ടത് എന്നതാണ് യഥാർഥത്തിലുള്ള കണക്ക്.    അവിടെ തന്നെ പ്രസക്തമായ ഒരു വിഷയമുണ്ട്.  പമ്പ, കക്കി ഡാമുകളിൽ നിന്ന് ഒഴുക്കി വിട്ട വെള്ളം ഒരു സെക്കൻഡിൽ ആകെ 1473 ക്യുബിക് മീറ്ററാണ്. പമ്പയിൽ നിന്ന് 249 ഉം ആനത്തോട് കക്കിയിൽനിന്ന്് 844 ഉം മൂഴിയാറിൽ നിന്ന് 330ഉം കക്കാട് നിന്ന് 50 ഉം ക്യുബിക് മീറ്റർ വെള്ളം.  പമ്പ, കക്കിയിൽ നിന്ന് 1473 ക്യുബിക് മീറ്റർ മാത്രമാണ് ഒഴുക്കി വിട്ടതെങ്കിലും പെരുന്തേനരുവിയിലും റാന്നി പെരുനാട്ടിലുമുള്ള റിവർ ഗേജുകൾ കാണിക്കുന്നത് 5080 ക്യുബിക് മീറ്റർ വെള്ളം ഒഴുകി പോയെന്നാണ്. അപ്പോൾ, ഡാമിലെ വെള്ളം മാത്രമല്ല. അതി തീവ്രമഴയിലൂടെ ഉണ്ടായ വെള്ളം കൂടി ഒഴുകി പോയെന്നുള്ളതാണ് വെള്ളപ്പൊക്കത്തിനു കാരണം.  ഇലക്ട്രിസിറ്റി ബോർഡ് പമ്പ, കക്കി ഡാമുകളുടെ ഓപ്പറേഷൻ തെറ്റായി നടത്തിയതിനാലാണ് പത്തനംതിട്ടയിൽ വെള്ളപ്പൊക്കമുണ്ടായതെന്ന പരാമർശം ഒട്ടും  ശരിയല്ല. ഇതിനെ താരതമ്യപ്പെടുത്താൻ വേണ്ടി കല്ലടയുടെ കാര്യം പറയുന്നു. കല്ലട ഏറ്റവും സൂക്ഷ്മമായി നിർവഹിച്ചതു കൊണ്ടാണ് കൊല്ലം ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നതെന്നാണ് ഇപ്പോഴുണ്ടായിട്ടുള്ള ഒരു വാദഗതി. കല്ലടയെന്നു പറയുന്നത് ഇറിഗേഷൻ വകുപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ ഡാമാണ്. ഇറിഗേഷൻ വകുപ്പിന്റെ 16 ഡാമുകളിലും കൂടി 1570 മില്യൺ എം ക്യൂബ്ഡ് വെള്ളമാണ് സ്റ്റോറേജ് കപ്പാസിറ്റിയെങ്കിൽ കല്ലടയ്ക്കു മാത്രം 500 ൽ അധികം ക്യുബിക് മീറ്റർ വരും. അതായത് ആകെ മൂന്നിൽ ഒന്ന്.  ഈ ആഗസ്റ്റ് മാസം 15 മുതൽ 17 വരെയുള്ള മൂന്നു ദിവസങ്ങളിൽ കേരളത്തിന്റെ 16 ഡാമുകളിലൂടെ 700 മില്യൺ ക്യുബിക് മീറ്ററാണ് പുറത്തു വിട്ടതെങ്കിൽ 225 ക്യുബിക് മീറ്ററും പുറത്തു വിട്ടത് കല്ലട ഡാമിൽ നിന്നാണ്. ബാക്കി 15 ഡാമിൽ നിന്നും 475 മില്യൺ ക്യുബിക് മീറ്റർ മാത്രമാണ് പുറത്തു വിട്ടത്. കല്ലടയിൽനിന്ന് 225 ക്യുബിക് മീറ്ററും പുറത്തു വിട്ടിട്ട് വെള്ളപ്പൊക്കം ഉണ്ടാകാതെ ഇരുന്നത് എന്തുകൊണ്ടാണെന്നറിയാമോ? വളരെ കൃത്യമാണ്, പമ്പയിലും അതിന്റെ വൃഷ്ടിപ്രദേശത്തും ഉണ്ടായ മഴയുടെ 48 ശതമാനം മാത്രമേ കല്ലട നദിയുടെ വൃഷ്ടിപ്രദേശത്ത് ഉണ്ടായുള്ളു. കല്ലടയിൽ  ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അതേ മാനേജ്‌മെന്റ് തന്നെയാണ് ഇലക്ട്രിസിറ്റി ബോർഡ് കക്കിയിൽ നടത്തിയിട്ടുള്ളത്. കല്ലടയിൽ വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നത് അവിടെ ഉണ്ടായ മഴ 48 ശതമാനം പമ്പ, കക്കിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവായിരുന്നു എന്നുള്ളതു കൊണ്ടാണ്. ഇടമലയാറിലും ഇടുക്കിയിലും കൂടി ആകെ ഒരു സെക്കൻഡിൽ 2900 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടതെങ്കിലും ഭൂതത്താൻകെട്ടിൽ നിന്നു പുറത്തേക്കു പോയ വെള്ളം 7700 ക്യുബിക് മീറ്ററാണെന്നും മന്ത്രി വ്യക്തമാക്കി.     Read on deshabhimani.com

Related News