പ്രളയബാധിതർക്ക് ആനുകൂല്യവുമായി ന്യൂ ഇന്ത്യ അഷ്വറൻസ്  പത്തനംതിട്ട ജില്ലയിലെ പ്രളയബാധിതർക്കായുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ആനുകൂല്യവിതരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. പ്രളയദുരന്തത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോൾ തന്നെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നേരിട്ടും പരസ്യങ്ങളിലൂടെയും ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് ആനുകൂല്യം നൽകുന്നവിവരം സംബന്ധിച്ച് അറിയിപ്പ് നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി 51 ഗുണഭോക്താക്കൾക്ക് വാഹനഇൻഷുറൻസ് ആനുകൂല്യം വിതരണം ചെയ്തു. കച്ചവടസ്ഥാപനങ്ങൾ, ഫാക്ടറി, ഗോഡൗണുകൾ, ഭവനഇൻഷുറൻസ് തുടങ്ങിയവയും വിതരണം         ചെയ്യും. ആനുകൂല്യങ്ങൾക്ക് ഇനിയും അപേക്ഷിക്കാൻ അവസരമുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഈ മാസം 30 വരെയും സ്ഥാപനങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് 15 വരെയും അപേക്ഷ നൽകാം.  ന്യൂ ഇന്ത്യ റീജിയണൽ മാനേജർ ലത വാര്യർ, ഡിവിഷണൽ മാനേജർ ബാബു ജോൺ, ഐടി മിഷൻ കോഓർഡിനേറ്റർ ഉഷാകുമാരി, അടൂർ ബ്രാഞ്ച് മാനേജർ ലജു ടി ബാലൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ ജയചന്ദ്രൻ ഉണ്ണിത്താൻ, പ്രീതി, ധന്യ, അസി.മാനേജർ കെ സൗമ്യ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.        Read on deshabhimani.com

Related News