പുനർനിർമാണത്തിന്റെ ഭാഗമാകുമെന്ന് വീണാജോർജ് എംഎൽഎ പത്തനംതിട്ട സംസ്ഥാന സർക്കാരിന്റെ നവകേരള ഭാഗ്യക്കുറി പ്രളയപശ്ചാത്തലത്തിൽ സമൂഹത്തിന്റെ പുനർനിർമിതിയുടെ ഭാഗമാകുമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ നിർവഹി ക്കുകയായിരുന്നു എംഎൽഎ. പുനരധിവാസഘട്ടത്തിൽ നിരവധി വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. ഈ അവസരത്തിൽ നവകേരള ഭാഗ്യക്കുറി പ്രളയബാധിതരായ ജനങ്ങൾക്ക് പുതുജീവിതത്തിലേക്കുള്ള പ്രതീക്ഷ കൂടിയാണെന്നും എംഎൽഎ പറഞ്ഞു. ഭാഗ്യക്കുറിയുടെ വിറ്റുവരവിലൂടെ ലഭിക്കുന്ന തുക പൂർണമായും സംസ്ഥാനത്തിന്റെ പുന:സൃഷ്ടിക്കായി സർക്കാർ വിനിയോഗിക്കുമെന്നും എംഎൽഎ പറഞ്ഞു.  നവകേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തൊണ്ണൂറ് പേർക്ക് ഒരു ലക്ഷം രൂപ വീതമാണ്. രണ്ടാം സമ്മാനം 100800 പേർക്ക് അയ്യായിരം രൂപയും. ഒരു ടിക്കറ്റിന് 250 രൂപയാണ് വില. ഓക്ടോബർ രണ്ടിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് ഏജൻസി പ്രതിനിധി വി കെ ഖാദർ വീണാജോർജ് എംഎൽഎയിൽ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി. കാഷ്വൽ ഏജൻസി വിതരണ ഉദ്ഘാടനം അടൂർ പ്രകാശ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി,  കലക്ടർ പി ബി നൂഹ്, പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ പി കെ ജേക്കബ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ആർ ബാഹുലേയൻപിള്ള, എം നാഗൂർ കനി,  എസ്ആ ർ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News