ഓർമകൾ ജ്വലിച്ചു; ചിറ്റാർ ചുവന്നു ചിറ്റാർ നാടിന്റെ എല്ലാമായിരുന്ന സഖാവ് എം എസ് പ്രസാദിന്റെ 34 ‐ാം രക്തസാക്ഷി ദിനമായിരുന്നു വെള്ളിയാഴ്ച്ച. വേദനിക്കുന്ന ഓർമ്മകളുമായി ഒത്തുചേർന്ന നാട്ടുകാരും വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മഹാപ്രളയം നടന്ന പശ്ചാത്തലത്തിൽ വൈകുന്നേരത്തെ പ്രകടനവും പൊതുസമ്മേളനവും ഇത്തവണ ഒഴിവാക്കാൻ പാർട്ടി  തിരുമാനിച്ചു എസ്എഫ്ഐ  ജില്ലാ കമ്മറ്റി നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിനു സമീപം അനുസ്മരണ യോഗം ചേർന്നു. വിദ്യാർത്ഥികളെ കൂടാതെ നൂറുകണക്കിന് ആളുകൾ യോഗത്തിൽ സംബന്ധിച്ചു.  സിപിഐ എം ചിറ്റാർ ലോക്കൽ പരിധിയിലുള്ള 21 ബ്രാഞ്ചുകളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. ചിറ്റാർ എ ബ്രാഞ്ചിൽ ഏരിയ കമ്മറ്റി അംഗം എം എസ് രാജേന്ദ്രൻ,  ബി യിൽ കെ ജി മുരളിധരൻ, തേരകത്തും മണ്ണിൽ ഷൈലജഭദ്രൻ, മൺപിലാവിൽ എച്ച് ഹസൻ ബാവ ,കോതയാട്ടു പാറയിൽ എൻ രജി, മീൻ കുഴിയിൽ കെ കെ രാജൻ, പന്നിയാറ്റിൽ ബിജുപടനിലം, ആലും മുക്കിൽ പി ആർ തങ്കപ്പൻ, വയ്യാറ്റുപും യിൽ മോഹൻ പൊന്നു പിള്ള, കുളങ്ങരവാലിയിൽ ടി കെ സജി, കുളങ്ങര വാലി എയിൽ ജനാർദ്ധനൻ പിള്ള, കൊച്ചു കുളങ്ങര വാലിയിൽ പി എൻ സദാനന്ദൻ, അഞ്ചേക്കറിൽ പി ബി ബിജു, മണക്കയത്ത് രവികലഎ ബി, നീലിപിലാവിൽ രാധാകൃഷ്ണപിള്ള, കട്ടച്ചിറയിൽ ശ്രീവിദ്യ, കുടപ്പനയിൽ സജീഷ്, പുലയൻ പാറയിൽ ജനാർദ്ധനൻ പിള്ള, ഈട്ടിച്ചുവട്ടിൽ എച്ച് ഹസൻ ബാവ ,തെക്കേക്കരയിൽ എച്ച് ഹസൻ ബാവ, കൊടുമുടിയിൽ പി ആർ തങ്കപ്പൻ,എന്നിവർ പതാക ഉയർത്തലിനും പുഷ്പാർച്ചനയ്ക്കും നേതൃത്വം നൽകി.     Read on deshabhimani.com

Related News