ഗവിയിൽ പൊതുമരാമത്ത് റോഡ് വിഭാഗം പരിശോധന നടത്തി ചിറ്റാർ പ്രളയത്തിലും പേമാരിയിലും പെട്ട് തകർന്ന ഗവി റോഡിൽ പരിശോധന നടത്താൻ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനീയർ എം എൻ ജീവരാജും സംഘവും എത്തി. മലയിടിഞ്ഞ് പൂർണമായും റോഡ് തകർന്ന മേഖല നേരിട്ട് കാര്യങ്ങൾ മനസിലാക്കി.  ആങ്ങമൂഴിയിൽ നിന്നും 27 കിലോമീറ്റർ ദൂരം വരയെ വാഹനങ്ങൾക്ക് ചെല്ലുവാൻ കഴിയു. ശബരിഗിരി ജലവൈദ്യുതിയുടെ  പ്രധാന ജലസംഭരണിയായ കക്കി ഡാമിൽ എത്താൻ ഇനിയും 14 കിലോമീറ്റർ റോഡ് പുതുതായി നിർമ്മിക്കണം. ഈ ഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് നടന്നു പോലും ചെല്ലുവാൻ കഴിഞ്ഞിട്ടില്ല. പ്രകൃതി സൗഹൃദ വിനോദയാത്രയ്ക്ക് സഞ്ചാരികൾ യാത്രചെയ്യാൻ ഉപയോഗിക്കുന്നതിനു പുറമേ വളരെയേറെ തന്ത്രപ്രധാനമായ വനമേഖല കൂടി കടന്നു പോകുന്ന റോഡാണിത്.. കക്കി, ആനതോട്, അപ്പർമൂഴിയാർ, തുടങ്ങി ചെറുതും വലുതുമായ ശബരിഗിരി പദ്ധതിയോടനുബന്ധിച്ചുള്ള നിരവധി ഡാമുകൾ  ഡാം സുരക്ഷയ്ക്കായി ജോലി ചെയ്യുന്ന പോലീസ് സേനാംഗങ്ങൾ, കൊച്ചു പമ്പ 110 കെവി സബ്സ്റ്റേസ്റ്റേഷനിലെ ജീവനക്കാർ, ഗ്രൂഡ്രിക്കൽ റേഞ്ച്, പെരിയാർടൈഗർ റിസർവ്വ് എന്നിവിടങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനമേഖലയിലെ ആദിവാസികൾ, ഗവിയിലെ ഏലതോട്ടം തൊഴിലാളികൾ എന്നിവരെ കൂടാതെ ഡാമുകളുടെ സുരക്ഷാ ചുമതല വഹിക്കുന്ന വകുപ്പിലെ ജീവനക്കാർ ഉദ്യോഗസ്ഥർ എന്നിവർ നിരന്തരം സഞ്ചരിക്കുന്ന പാതയാണ് ഇത്.   Read on deshabhimani.com

Related News