ജില്ലയിൽ 69.52 കോടിയുടെ കൃഷി നാശം ജില്ലയിൽ               കോടിയുടെ  കൃഷി നാശം പാലക്കാട‌് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ 69.52 കോടി രൂപയുടെ കൃഷി നശിച്ചു. കൃഷിഭവനുകൾമുഖേന ശേഖരിച്ച കണക്കാണിത‌്. ആകെ 8,535 ഹെക്ടറിലാണ‌് കൃഷിനാശം റിപ്പോർട്ട‌് ചെയ‌്തിരിക്കുന്നത‌്. ഏറ്റവും കൂടുതൽ നശിച്ചത‌് നെൽക്കൃഷിയാണ‌്. 7,214 ഹെക്ടറിലായി 28.85 കോടി രൂപയുടെ നഷ്ടമുണ്ടായി. 407 ഹെക്ടറിലെ കുലച്ച വാഴകൾ നശിച്ചതുമൂലം 24.21 കോടി രൂപയുടെ നഷ്ടമുണ്ടായി. 169 ഹെക്ടർ കുലയ‌്ക്കാത്ത വാഴകൾ നശിച്ചു. 4.24 കോടിയുടെ നഷ്ടമാണ‌് കണക്കാക്കിയിരിക്കുന്നത‌്.  840 ഹെക്ടറിലെ പച്ചക്കറിക്കൃകൃഷിയും നശിച്ചു. 1.35 കോടിയുടെ നഷ്ടം കണക്കാക്കി. ജില്ലയിൽ 45,188 ഹെക്ടറിലാണ‌് സാധാരണ നെൽക്കൃഷി ഇറക്കാറുള്ളത‌്. വേനൽമഴ നേരത്തേ ലഭിച്ചതിനാൽ ഇത്തവണ കർഷകർ പ്രതീക്ഷയിലായിരുന്നു. വൻ വിളവ‌് പ്രതീക്ഷിച്ചവർ കൃഷിതന്നെ നഷ്ടത്തിലാകുന്ന സ്ഥിതിയിലായി. ഒരു ലക്ഷത്തിലേറെ ടൺ നെല്ലാണ‌് സാധാരണ ഒന്നാംവിളയ‌്ക്ക‌് ജില്ലയിൽ വിളയിക്കുന്നത‌്. ഇത്തവണയാവട്ടെ ഇതിന്റെ കാൽഭാഗംപോലുമുണ്ടാവില്ല.  നിലവിൽ ചിറ്റൂർ മേഖലയിലാണ‌് കൃഷിനാശം കുറവ‌്. മിക്കയിടത്തും ഓലകരിച്ചിൽ രോഗം വ്യാപകമാണ‌്.   നെല്ല‌് ഉൾപ്പെടെ 25 ഇനങ്ങളുടെ നഷ്ടപരിഹാര തുക എൽഡിഎഫ‌് സർക്കാർ നേരത്തേ വർധിപ്പിച്ചിരുന്നു. നെല്ലിന‌് ഹെക്ടറിന‌് 35,000 രൂപയാണ‌് വിളനാശത്തിനുള്ള നഷ്ടപരിഹാരം.  ഓണത്തിനുള്ള പച്ചക്കറി മുഴുവനും വെള്ളത്തിലായി. എലവഞ്ചേരി, നെന്മാറ, കൊല്ലങ്കോട‌് ഭാഗങ്ങളിലാണ‌് വ്യാപകമായി പച്ചക്കറിക്കൃഷി നടത്തുന്നത്‌.  ഓണം ലക്ഷ്യമിട്ട‌് കൃഷിവകുപ്പ‌് നടപ്പാക്കിയ ‘ഓണത്തിന‌് ഒരുമുറം പച്ചക്കറി’ പദ്ധതിയും ലക്ഷ്യം കാണ്ടില്ല.   Read on deshabhimani.com

Related News