ക്യാമ്പുകളിൽ ഇനി 289 പേർപാലക്കാട‌് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 79 കുടുംബങ്ങളിലെ 289 പേരാണ് ഇനിയുള്ളത‌്. ജില്ലയിൽ മൊത്തം 164 ക്യാമ്പുകളാണ് പ്രവർത്തിച്ചിരുന്നത‌്. 5,493 കുടുംബങ്ങളിൽനിന്നുളള 17,711 പേരാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ഇതിൽ 5,325 പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമായി. ക്യാമ്പിൽനിന്ന് മടങ്ങിയ, വീട് താമസയോഗ്യമല്ലാത്ത 655ലേറെപ്പേർക്ക് നിലവിൽ 10,000രൂപവീതം വിതരണം ചെയ‌്തിട്ടുണ്ടെന്ന‌് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. അർഹരായവർക്ക് വരുംദിവസങ്ങളിൽ തുക വിതരണം ചെയ്യും. ഏകദേശം 4,809 വീടുകൾ ഭാഗികമായും 1,148 വീടുകൾ പൂർണമായും തകർന്നതായാണ‌് പ്രാഥമികവിവരം.   കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന‌്  ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു.  നിലവിൽ പതിനായിരത്തോളം വീടുകളിൽ ശുചീകരണം പൂർത്തിയായതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക‌്ടർ അറിയിച്ചു. 226 പൊതുകെട്ടിടങ്ങളും 1,156 പൊതുകിണറുകളും 15,576 സ്വകാര്യ കിണറുകളും ശുചീകരിച്ചു.   ജില്ലാ ശുചിത്വമിഷൻ, ഹരിതകേരളംമിഷൻ, ജില്ലാ കുടുംബശ്രീമിഷൻ, ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. ഡിഎം ഒയുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടക്കുന്നുണ്ട്. വെളളപ്പൊക്കത്തിൽ ചത്തുപോയ കന്നുകാലികളുടെയും പക്ഷികളുടെയും മൃതശരീരവും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ സംസ‌്കരിക്കുന്നുണ്ട‌്. Read on deshabhimani.com

Related News