സർക്കാരിനൊപ്പം ഞങ്ങളുംപാലക്കാട‌് പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ട ജനവിഭാഗത്തെ കൈപിടിച്ചുയർത്താനും പുതിയ കേരളം സൃഷ്ടിക്കാനും മുഖ്യമന്ത്രി ആഹ്വാനം ചെയ‌്ത ‘നവകേരള സൃഷ്ടിക്കായി ഒരു മാസത്തെ ശമ്പളം’ ക്യാമ്പയിന‌് നാടെങ്ങും വൻ പിന്തുണ. ആരുടെയും നിർബന്ധമില്ലാതെയും സർവീസ‌് സംഘടനകളുടെ സർക്കുലർ ഇല്ലാതെയും നിരവധി പേരാണ‌് തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകാൻ സ്വമേധയ മുന്നോട്ടുവന്നത‌്. സർക്കാർ ഉദ്യോഗസ്ഥർ ഇതൊരു വെല്ലുവിളിയായി ത്തന്നെയാണ‌് ഏറ്റെടുത്തിരിക്കുന്നത‌്.  സാമ്പത്തകമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ‌് പാലക്കാട‌് ഐസിഡിഎസ‌് സൂപ്പർവൈസർ എസ‌് സുമതി. ‘ഭർത്താവിന‌് ജോലിയില്ല. എങ്കിലും ഒരു മാസത്തെ ശമ്പളം നൽകണമെന്നു തോന്നി’. കുടുംബ ബജറ്റിൽ അൽപ്പം ചെലവ‌് ചുരുക്കി ജീവിച്ച‌് മിച്ചമുള്ളത‌് മാറ്റിവയ‌്ക്കുക, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക, കഴിഞ്ഞ മാസവും രണ്ട‌് ദിവസത്തെ വേതനം നൽകി’ നെന്മാറ സ്വദേശിനയായ സുമതി പറയുന്നു.  ‘ജീവിത സമ്പാദ്യം നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ബാധ്യതയുണ്ട‌്. ജോലി ചെയ‌്ത‌് കുടുംബം കഴിയുന്നവരാണ‌് നമ്മെപ്പേലെ ഭൂരിഭാഗം പേരും. അതുകൊണ്ട‌്  മറ്റുള്ളവരുടെ വേദന നമുക്ക‌് മനസ്സിലാകും. ഭർത്താവിന‌് ജോലിയില്ല, രണ്ട‌് പെൺമക്കൾ പഠിക്കുകയാണ‌്. എന്നാലും ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചുവെന്ന‌് നെന്മാറ അഡീഷണൽ പ്രോജക്ട‌് ഓഫീസിലെ ഐസിഡിഎസ‌് സൂപ്പർ വൈസർ കണിമംഗലം സ്വദേശിനി ആർ ജയലക്ഷ‌്മി പറഞ്ഞു. ഒറ്റപ്പാലം മണ്ണൂർ സ്വദേശി, പാലക്കാട‌് ആർടി ഒാഫീസിലെ ഡ്രൈവർ സി എൻ പ്രമോദ‌്കുമാറും തന്റെ ഒരു മാസത്തെ വേതനം നൽകാൻ തീരുമാനിച്ചു. മറ്റുള്ളവരെ സഹായിക്കുക എന്ന സ്വന്തം തീരുമാനമാണ‌് ഇതിനു പിന്നിലെന്നും പ്രമോദ‌്കുമാർ പറഞ്ഞു.  ഇതുപോലെ നിരവധിപേർ തങ്ങളുടെ മാസശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകാൻ സ്വമേധയ സന്നദ്ധമായി മുന്നോട്ടുവന്നു. ഭരണാനുകൂല സംഘടനയെന്നോ പ്രതിപക്ഷസംഘടനയെന്നോ ഭേദമില്ലാതെ, യൂണിയൻ പ്രവർത്തകരല്ലാത്തവരും നാടിന്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തെ അനുകൂലിച്ച‌് രംഗത്തെത്തി. Read on deshabhimani.com

Related News