പ്രളയം: യാത്രക്കാർക്ക‌് രക്ഷയായി കെഎസ‌്ആർടിസിപാലക്കാട‌് പ്രളയത്തെ തുടർന്ന്‌ ബസ്‌ സ്‌റ്റാൻഡിലും  വിവിധയിടങ്ങള‌ിലും കുടുങ്ങിയവർക്ക‌് കെഎസ‌്ആർടിസി തുണയായി. വെള്ളംപൊങ്ങിയ പ്രദേശങ്ങ‌ള‌ിലൂടെയും ഉരുൾപൊട്ടലുണ്ടായ ഇടങ്ങളിൽ ജീവൻപോലും അവഗണിച്ചാണ‌് കെഎസ‌്ആർടിസി ജീവനക്കാർ സർവീസ‌് നടത്തിയത‌്. സ്വകാര്യബസുകൾ നിരത്തിലിറങ്ങാത്തതു മൂലം പെരുവഴിയിലായ സ‌്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക‌് സഹായകമായത‌് കെഎസ‌്ആർടിസിയാണ‌്.  തൂതപ്പുഴ നിറഞ്ഞൊഴുകിയതോടെ 16ന‌്  പട്ടാമ്പി–പെരിന്തൽമണ്ണ റോഡിലെ ഗതാഗതം സ‌്തംഭിച്ചിരുന്നു.   ഇതുമൂലം 16ന‌്  മണ്ണാർക്കാട‌് വരെയാണ‌് കെഎസ‌്ആർടിസി സർവീസ‌് നടത്തിയത‌്.  പിറ്റേന്ന‌് വെള്ളം അൽപ്പമൊന്ന‌്   താഴ‌്ന്നതോടെ കെഎ‌സ‌്ആർടിസി സർവീസ‌് കോഴിക്കോട്ടേക്കും നടത്തി. പ്രളയത്തിനിടയിലും കെഎസ‌്ആർടിസി ജീവനക്കാർ,  ഷൊർണൂർ റെയിൽവേസ‌്റ്റേഷനിലേക്കും യാത്രക്കാരെ എത്തിച്ചു.  സ്വകാര്യബസുകൾ നിരത്തിലിറങ്ങാതിരുന്ന സമയത്ത‌് ഷൊർണൂർ വഴിയും തൃശൂരിലേക്ക‌് സർവീസ‌് നടത്തി. കുതിരാൻ വഴി തുറന്നിട്ടും ആദ്യദിവസങ്ങളിൽ സ്വകാര്യബസുകൾ കുറവായിരുന്നു. അപ്പോഴും കെഎസ‌്ആർടിസി സർവീസുകളാണ‌് യാത്രക്കാർക്ക‌് തുണയായത‌്.  പാലക്കാട‌് കെഎസ‌്ആർടിസി സ‌്റ്റാൻഡിൽ പലപ്രദേശങ്ങളിൽ നിന്നെത്തിയ യാത്രക്കാർ കുടുങ്ങിയിരുന്നു. ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണ‌് പലസർവീസുകളും നടന്നത‌്.   പൊള്ളാച്ചി, കോയമ്പത്തുർ സർവീസുകളും പതിവുപോലെ നടന്നു.  16ന് പാലക്കാട‌് നിന്നും 23,578 യാത്രക്കാരുമായി 70 കെഎസ‌്ആർടിസി ഷെഡ്യൂളുകളുണ്ടായി. 10,10,533 രൂപ വരുമാനം ലഭിച്ചു. 17ന‌് പാലക്കാട‌് നിന്നും 13,662 യാത്രക്കാരുമായി 30 ഷെഡ്യൂളുകളും 18ന‌് 25,229 യാത്രക്കാരുമായി  58 ഷെഡ്യൂളുകളുമാണ‌് ഉണ്ടായത‌്.  17ന‌് 6,06,833 രൂപയും 18ന‌് 11,46,702 രൂപയും വരുമാനം ലഭിച്ചു. പ്രളയത്തിനിടയിലും സഹായകമായ  കെഎ‌സ‌്ആർടിസിയുടെ സേവനത്തിന‌് യാത്രക്കാർ നന്ദി അറിയിച്ചുവെന്ന‌് ജീവനക്കാർ പറഞ്ഞു.   Read on deshabhimani.com

Related News