ഡാം ഷട്ടറുകൾ തുറന്നുതന്നെപാലക്കാട‌് മഴ നിന്നെങ്കിലും ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു തന്നെയാണ‌്. ഇനിയുമൊരു പേമാരിയോ പ്രളയമോ ഉണ്ടായാലും പ്രശ‌്നമുണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ‌് ഷട്ടറുകൾ ഇപ്പോഴും ഉയർത്തി വച്ചിരിക്കുന്നത‌്. മലമ്പുഴ അണക്കെട്ടിന്റെ നാല‌് ഷട്ടറുകളും 30 സെന്റീമീറ്റർ വീതമാണ‌് ഉയർത്തിയിരിക്കുന്നത‌്. കനത്ത മഴയും ഉരുൾപൊട്ടലുമൊക്കെ ഉണ്ടായപ്പോൾ ഷട്ടറുകൾ ഒന്നര മീറ്റർ വരെ ഉയർത്തിയിരുന്നു. തുടർന്ന‌് പാലക്കാട‌് ടൗൺ ഉൾപ്പെടെ വെള്ളത്തിനടിയിലായി.  ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ‌് വെള്ളം ചെറിയ തോതിൽ  തുറന്നുവിടുന്നത‌്. മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ്തുറന്നിരിക്കുന്നത‌്.  പോത്തുണ്ടിയുടെ സ‌്പിൽവേ ഷട്ടറുകൾ ആറു സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട‌്. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ സ്ല്യൂയിസുകൾ  ഇപ്പോഴും തുറന്നിരിക്കുകയാണ‌്. ചിറ്റൂർ പുഴ പദ്ധതിയുടെ കീഴിൽ വരുന്ന  ചുള്ളിയാർ, മീങ്കര, വാളയാർ അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട‌്. ചുള്ളിയാറും മീങ്കരയും  അഞ്ച‌്  സെന്റീമീറ്റർ വീതമാണ‌് ഉയർത്തിയിരിക്കുന്നത‌്. Read on deshabhimani.com

Related News